Produced by: ഋതു നായർ|Samayam Malayalam•10 Aug 2025, 11:57 am
തന്റെ പതിനാലാം വയസിൽ കോടൈമഴെ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. സുനിതയെന്നും കോടമഴൈ വിദ്യയെന്നും താരത്തെ സ്നേഹത്തോടെ ആരാധകർ വിളിക്കാറുണ്ട്

ബാല്യകാലസുഹൃത്തുമായി വിവാഹം
![]()
സുനിതയുടെ സംഗീത അധ്യാപികയുടെ മകൻ ആണ് അവരുടെ ഭർത്താവ് രാജ്. വര്‍ഷങ്ങളായി പരസ്പരം അറിയുന്നവർ ഇരുവരുടെയും വീട്ടുകാരുടെ ആഗ്രഹവും തീരുമാനവും ആയിരുന്നു സുനിതയുടെ വിവാഹം. സുനിതയെ വിവാഹം കഴിക്കുമ്പോൾ മുതൽക്കേ രാജ് അമേരിക്കയിലാണ്. വിവാഹത്തോടെ അമേരിക്കയിലേക്ക് ചേക്കേറിയ സുനിത അവിടെ നൃത്ത വിദ്യാലയവും ആരംഭിച്ചു,
മൂന്നാം വയസ്സിൽ നൃത്തം
![]()
മൂന്നാം വയസ്സിൽ നൃത്തം അഭ്യസിച്ചുതുടങ്ങിയ സുനിത ഭരത നാട്യം നൃത്തത്തിൽ ആണ് പരിശീലനം നേടിയത്ഭ ഭരതനാട്യത്തിന്റെ വാഴുവൂർ രീതിയിൽ ആണ് താരം പരിശീലനം നേടിയത്. ഇന്നുവരെ, ലോകമെമ്പാടുമുള്ള നിരവധി വേദികളിൽ നൃത്തം ചെയ്തു. അമിതാഭ് ബച്ചൻ, മമ്മൂട്ടി , മോഹൻലാൽ, വിനീത് തുടങ്ങിയവർക്കൊപ്പം ലോകമെമ്പാടുമുള്ള നിരവധി സ്റ്റേജ് ഷോകളിൽ താരം നൃത്തം അവതരിപ്പിച്ചു.
നൃത്ത്യാഞ്ജലിയുടെ ഉടമ
![]()
അമേരിക്കയിൽ നൃത്ത്യാഞ്ജലി സ്‌കൂള്‍ ഓഫ് ഡാന്‍സ് സ്‌കൂളിലും വഴുവൂര്‍ സ്റ്റൈലിലുള്ള ഭരതനാട്യമാണ് സുനിത അഭ്യസിപ്പിക്കുന്നത്. നാല് വയസ്സുമുതല്‍ 68 വയസ്സുവരെയുള്ളവര്‍ തന്റെ ശിഷ്യ ഗണത്തിൽ പെട്ടിട്ടുണ്ടെന്നും സുനിത പറഞ്ഞിട്ടുണ്ട്. അൻപതുവയസ്സ് കഴിഞ്ഞിട്ടും ഇന്നും ലൈഫ് സ്റ്റൈലിൽ ഏറെ ശ്രദ്ധിക്കുന്ന സുനിത തന്റെ വർക്ക് ഔട്ട് മുടക്കാറില്ല
ജയറാമിന്റെ അടുത്ത കൂട്ടുകാരി
![]()
ജയറാമിന്റെ അടുത്ത കൂട്ടുകാരിയാണ് സുനിത. സിനിമയിലെ എല്ലാ കാര്യങ്ങളും തനിക്ക് പറഞ്ഞു പഠിപ്പിച്ചുതന്നത് ജയറാം ആണെന്നും സുനിത മുൻപൊരിക്കൽ പറഞ്ഞിട്ടുണ്ട്. സുരേഷ് ഗോപിയും മമ്മുക്കയും മോഹൻലാലും ഒക്കെയായി നല്ല ബന്ധം പുലർത്തിയ സുനിത മുപ്പതുവര്ഷത്തോളമായി സിനിമയിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ്.





English (US) ·