ജയിച്ചു വാ; ഇന്ത്യ – ശ്രീലങ്ക രണ്ടാം വനിതാ ട്വന്റി20 ഇന്ന്

4 weeks ago 2

മനോരമ ലേഖകൻ

Published: December 23, 2025 09:01 AM IST Updated: December 23, 2025 10:52 AM IST

1 minute Read

ഇന്ത്യൻ താരം ജമീമ റോഡ്രീഗ്സ് പരിശീലനത്തിനിടെ
ഇന്ത്യൻ താരം ജമീമ റോഡ്രീഗ്സ് പരിശീലനത്തിനിടെ

വിശാഖപട്ടണം∙ ശ്രീലങ്കയ്ക്കെതിരായ രണ്ടാം വനിതാ ട്വന്റി20 മത്സരം ഇന്നു വിശാഖപട്ടണത്തു നടക്കും. 5 മത്സര പരമ്പരയിൽ ഇന്ത്യ 1–0നു മുന്നിലാണ്. മത്സരം വൈകിട്ട് 7 മുതൽ സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തൽസമയം. 

ഒന്നാം ട്വന്റി20 മത്സരത്തിൽ ഇന്ത്യ 8 വിക്കറ്റ് ജയം കൈക്കലാക്കിയെങ്കിലും ടീമംഗങ്ങൾ കൈവിട്ട ക്യാച്ചുകളാണ് ക്യാപ്റ്റൻ ഹർമൻ പ്രീതിന് തലവേദനയായിരിക്കുന്നത്. നാല് തവണയാണ് ഇന്ത്യൻതാരങ്ങൾ ക്യാച്ചുകൾ കൈവിട്ടത്. മഞ്ഞുമൂലം ഈർപ്പം കൂടിയതു കൊണ്ടാകാം ഫീൽഡിങ്ങിലെ പിഴവുകളെന്നാണ് വിലയിരുത്തൽ.

English Summary:

Visakhapatnam: India vs. Sri Lanka Second Women's T20 Today

Read Entire Article