ജയിച്ചെങ്കിലും ‘മണ്ടത്തരത്തിന്’ കുറവില്ല! പാക്കിസ്ഥാൻ താരങ്ങളുടെ ഭീമാബദ്ധം, ചിരിയടക്കാനാകാതെ ഇന്ത്യൻ താരങ്ങൾ– വിഡിയോ വൈറൽ

1 week ago 6

ഓൺലൈൻ ഡെസ്‌ക്

Published: November 08, 2026 07:20 PM IST Updated: November 09, 2026 09:31 AM IST

1 minute Read

 X/@SonySportsNetwk
അണ്ടർ 19 ഏഷ്യാ കപ്പ് മത്സരത്തിൽ ഇന്ത്യൻ താരത്തിന്റെ ക്യാച്ച് കൈവിടുന്ന പാക്കിസ്ഥാൻ താരങ്ങൾ. ചിത്രം: X/@SonySportsNetwk

അൽ അമിറാത്ത് (ഒമാൻ)∙ അണ്ടർ 19 ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിൽ പാക്കിസ്ഥാൻ വിജയിച്ചെങ്കിലും മൈതാനത്ത് പാക്ക് താരങ്ങൾ കാണിച്ച അബദ്ധത്തിനു സമൂഹമാധ്യമങ്ങളിൽ ട്രോൾമഴ. ഇന്ത്യൻ ഇന്നിങ്സിനിടെ പാക്കിസ്ഥാൻ താരങ്ങൾ ഒരു ക്യാച്ച് കൈവിട്ടതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.

What you should work next

ഇന്ത്യൻ ഇന്നിങ്സിന്റെ 44-ാം ഓവറിലായിരുന്നു സംഭവം. ഉയർന്നുപൊങ്ങിയ ഒരു അനായാസ ക്യാച്ച് കൈപ്പിടിയിലൊതുക്കാൻ മൂന്നു ഫീൽഡർമാർ ഓടിയെത്തിയെങ്കിലും ആരും പിടിച്ചില്ല. പാക്ക് താരങ്ങളുടെ പിഴവ് കണ്ട് ഇന്ത്യൻ താരങ്ങൾക്കും ഡഗൗട്ടിലുണ്ടായിരുന്നവർക്കും ചിരിയടക്കാനായില്ല.

9ന് 202 എന്ന റൺസിൽ ഇന്ത്യ നിൽക്കുമ്പോഴായിരുന്നു സംഭവം. മുഹമ്മദ് സയ്യാം എറിഞ്ഞ ലെങ്ത് ബോൾ നേരിട്ട കാവ്യ പട്ടേൽ ക്രീസിന് പുറത്തേക്കിറങ്ങി അടിക്കാൻ ശ്രമിച്ചെങ്കിലും പന്ത് ബാറ്റിന്റെ മുകൾഭാഗത്ത് തട്ടി ഉയർന്നുപൊങ്ങി. പന്ത് പിടിച്ചെടുക്കാനായി സയ്യാമും വിക്കറ്റ് കീപ്പർ ഹംസ സഹൂറും ഫീൽഡർ ഉസ്മാൻ ഖാനും ഒരേസമയം ഓടിയെത്തി. എന്നാൽ ആരു ക്യാച്ചെടുത്തില്ല. അവസാന നിമിഷം മൂവരും തമ്മിൽ ആശയക്കുഴപ്പമുണ്ടായതോടെ പന്ത് ‘സുരക്ഷിതമായി’ നിലത്തുവീണു.

"Pehle aap, pehle aap" thoda bhaari pad gaya 😬 Watch India vs Pakistan successful the DP World Men's U19 Asia Cup, LIVE NOW connected Sony Sports Network TV channels & Sony LIV. #SonySportsNetwork #SonyLIV #INDvPAK https://t.co/lVWCzOsacl

— Sony Sports Network (@SonySportsNetwk) November 8, 2026

അവസരം പാഴാക്കിയതിൽ രോഷാകുലനായ സയ്യാം, സഹതാരങ്ങളോട് അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. അതേസമയം, അപ്രതീക്ഷിതമായി രണ്ടാം അവസരം ലഭിച്ചതോടെ കാവ്യ പട്ടേലും ഇഷാൻ സൂദും മറുവശത്ത് ചിരിക്കുന്നതാണ് കാണാനായത്.

∙ കളി കൈവിട്ട് ഇന്ത്യമത്സരത്തിൽ മൂന്നു വിക്കറ്റിനാണ് ഇന്ത്യയെ പാക്കിസ്ഥാൻ തോൽപ്പിച്ചത്. ഇന്ത്യ ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് പാക്കിസ്ഥാൻ, 48.1 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യ മറികടക്കുകയായിരുന്നു. സെഞ്ചറിയുമായി തിളങ്ങിയ വിക്കറ്റ് കീപ്പർ ബാറ്റർ ഹംസ സഹൂറിന്റെ (108 പന്തിൽ 100*) ഇന്നിങ്സാണ് പാക്കിസ്ഥാന് വിജയം സമ്മാനിച്ചത്. സെഞ്ചറിയും വിജയറണ്ണും ഒരുമിച്ചാണ് സഹൂർ കുറിച്ചത്. ജയത്തോടെ പാക്കിസ്ഥാൻ സെമിഫൈനൽ ഉറപ്പിച്ചു. 10ന് യുഎഇക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

English Summary:

Under 19 Asia Cup cricket quality highlights the caller lucifer wherever Pakistan defeated India by 3 wickets successful Oman. A comical fielding blunder by Pakistani players during the lucifer rapidly went viral connected societal media, adding play to their tourney run.

Read Entire Article