15 May 2025, 10:07 PM IST

Photo: x.com/GulfNewsSport/
മഥുര: ഉത്തര്‍ പ്രദേശിലെ മഥുര ജയില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) മാതൃകയില്‍ ജയില്‍ പ്രീമിയര്‍ ലീഗ് സംഘടിപ്പിച്ച് ജയില്‍ അധികൃതര്‍. തടവുകാരുടെ ശാരീരികവും മാനസികവുമായ ആരോഗ്യം വര്‍ധിപ്പിക്കുന്നതിനായാണ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. നിരവധി തടവുകാരാണ് ടൂര്‍ണമെന്റിന്റെ ഭാഗമായത്. ഐപിഎല്‍ ടീമുകളുടെ പേരുകള്‍ തന്നെയാണ് തടവുകാരുടെ ടീമുകള്‍ക്കും നല്‍കിയത്.
തടവുകാരുടെ കഴിവുകള്‍ വര്‍ധിപ്പിക്കുന്നതിനും അവരുടെ ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മാനസിക സമ്മര്‍ദത്തില്‍നിന്ന് അവരെ മോചിപ്പിക്കുന്നതിനുമായാണ് ഇത്തരത്തില്‍ ഒരു ടൂര്‍ണമെന്റ് സംഘടിപ്പിച്ചതെന്ന് ജയില്‍ സൂപ്രണ്ട് അന്‍ഷുമാന്‍ ഗാര്‍ഗ് പറഞ്ഞു. ടൂര്‍ണമെന്റിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ജയില്‍ കോമ്പൗണ്ടില്‍തന്നെയാണ് മത്സരങ്ങള്‍ നടത്തിയത്.
.jpg?$p=d91340a&w=852&q=0.8)
വിവിധ ബാരക്കുകളില്‍നിന്ന് ആകെ എട്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. നാല് ടീമുകള്‍ വീതമുള്ള രണ്ട് ഗൂപ്പുകളായിട്ടായിരുന്നു മത്സരങ്ങള്‍. 12 ലീഗ് മത്സരങ്ങളും രണ്ട് സെമി ഫൈനലും ഫൈനലുമാണ് നടത്തിയത്. കലാശപ്പോരില്‍ ക്യാപ്പിറ്റല്‍സ് ടീമിനെ പരാജയപ്പെടുത്തി നൈറ്റ് റൈഡേഴ്‌സ് ടീം കിരീടം നേടി.
Content Highlights: Mathura jailhouse organizes a cricket tourney modeled aft IPL, boosting inmates








English (US) ·