ജയ് ഷായുടെ കാൽതൊട്ട് വന്ദിക്കാൻ ഒരുങ്ങി വൈഭവ് സൂര്യവംശി, സ്നേഹത്തോടെ തടഞ്ഞ് ഐസിസി ചെയർമാൻ– വിഡിയോ

1 month ago 4

ഓൺലൈൻ ഡെസ്‌ക്

Published: October 04, 2026 11:22 AM IST

1 minute Read

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനൽ മത്സരത്തിലെ വിജയത്തിനു ശേഷം ഐസിസി ചെയർമാൻ ജയ് ഷായുടെ കാൽതൊട്ടു വന്ദിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശി.  (PTI Photo/Arun Sharma)
ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനൽ മത്സരത്തിലെ വിജയത്തിനു ശേഷം ഐസിസി ചെയർമാൻ ജയ് ഷായുടെ കാൽതൊട്ടു വന്ദിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം വൈഭവ് സൂര്യവംശി. (PTI Photo/Arun Sharma)

നീഷിൻ ∙ ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ പാക്കിസ്ഥാനെ 19 റൺസിനു തോൽപിച്ച് ഇന്ത്യ തുടർച്ചയായ രണ്ടാം സ്വർണം നേടി. ടീമിനെ അഭിനന്ദിക്കാൻ ഐസിസി ചെയർമാനും ബിസിസിഐ മുൻ സെക്രട്ടറിയുമായ ജയ് ഷായും കൊറോഗി അത്‌ലറ്റിക് പാർക്കിൽ എത്തിയിരുന്നു. മത്സരത്തിന് ശേഷം, സ്റ്റേഡിയത്തിലുണ്ടായിരുന്ന ആരാധകർ പകർത്തിയ ഹൃദ്യമായ ഒരു നിമിഷം സമൂഹമാധ്യമങ്ങളിൽ വൈറലായി. മത്സരശേഷമുള്ള സ്നേഹപ്രകടനങ്ങൾക്കിടയിൽ പതിനഞ്ചുകാരനായ വൈഭവ് സൂര്യവംശി, ജയ് ഷായുടെ കാൽതൊട്ട് വന്ദിക്കാൻ ഒരുങ്ങുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിച്ചത്. വൈഭവ് കാൽതൊട്ടു വന്ദിക്കാൻ ഒരുങ്ങുമ്പോൾ തന്നെ ജയ് ഷാ സ്നേഹത്തോടെ അതു തടയുന്നതും ദൃശ്യങ്ങളിൽ കാണാം.

What you should work next

മെഡൽ നേട്ടത്തോടെ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുന്ന പ്രായം കുറഞ്ഞ ഇന്ത്യൻ താരമായി പതിനഞ്ചുകാരൻ ക്രിക്കറ്റർ വൈഭവ് സൂര്യവംശി. 2018 ഗെയിംസിൽ ഷൂട്ടിങ്ങിൽ സ്വർണം നേടിയ പതിനാറുകാരൻ സൗരഭ് ചൗധരിയുടെ റെക്കോർഡാണു മറികടന്നത്. ഇന്നലെ, ജയ്‌ ഷാ തന്നെയാണ് ഇന്ത്യൻ ടീമംഗങ്ങൾക്കു മെഡൽ സമ്മാനിച്ചത്. നിഷിൻ സിറ്റി മേയർ ഹിരോകി കൊണ്ടോയാണു പാക്ക് താരങ്ങൾക്കു മെഡൽ സമ്മാനിച്ചത്.‘ഒരേയൊരു ഏഷ്യ’ എന്നാണ് ഏഷ്യൻ ഗെയിംസിന്റെ സന്ദേശമെങ്കിലും ഇന്ത്യ–പാക്കിസ്ഥാൻ ക്രിക്കറ്റ് ഫൈനലിന്റെ ടോസിനിടെ ഇരു ക്യാപ്റ്റൻമാരും ഹസ്തദാനം ചെയ്തില്ല. മെഡൽ വിതരണത്തിനു ശേഷവും ഹസ്തദാനമുണ്ടായില്ല.

🚨 Vaibhav Sooryavanshi touched Jay Shah’s feet erstwhile Jay Shah came to congratulate each the Indian players aft India won the Asian Games golden medal. This 15-year-old kid is much mature than Jehadi Saim Ayub and the full state of Pakistan. https://t.co/EGJlmcJhZr

— TEJASH 🚩 (@Tejashyy) October 3, 2026

ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ക്രിക്കറ്റിന്റെ പുരുഷ, വനിതാ ടീമുകളെ അഭിനന്ദിച്ച ചെയർമാൻ ജയ് ഷാ, ജപ്പാനിൽ നടന്ന ഈ വൻകരയുടെ കായിക മാമാങ്കം ക്രിക്കറ്റിന്റെ നീണ്ട ചരിത്രത്തിൽ അഭിമാനകരമായ ഒരു പുതിയ അധ്യായം കൂട്ടിച്ചേർത്തതായി പറഞ്ഞു. ‘‘നഗോയയും ജപ്പാനും ക്രിക്കറ്റ് ചരിത്രത്തിൽ അഭിമാനകരമായ ഒരു പുതിയ അധ്യായം എഴുതിച്ചേർത്തിരിക്കുന്നു. ഈ നിമിഷത്തിന് അർഹമായ പ്രകടനം കാഴ്ചവച്ച ടീം ഇന്ത്യയ്ക്ക് അഭിനന്ദനങ്ങൾ. മത്സരിച്ച എല്ലാ രാജ്യങ്ങൾക്കും, ഈ ദർശനം യാഥാർഥ്യമാക്കിയ ഒളിംപിക് കൗൺസിൽ ഓഫ് ഏഷ്യയ്ക്കും സംഘാടകർക്കും, ലോകത്തെവിടെയായാലും ക്രിക്കറ്റ് എന്തുകൊണ്ട് ഇത്ര സവിശേഷമായ ഒന്നാണെന്ന് ഞങ്ങളെ ഓർമിപ്പിച്ച ആയിരക്കണക്കിന് ആരാധകർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.’’– ജയ് ഷാ എക്സിൽ കുറിച്ചു.

English Summary:

Indian Cricket Team won their 2nd consecutive Asian Games golden medal by defeating Pakistan by 19 runs successful the final. This triumph made 15-year-old Vaibhav Suryavanshi the youngest Indian to triumph a golden medal astatine the Asian Games, surpassing the erstwhile grounds acceptable by Saurabh Chaudhary.

Read Entire Article