09 May 2025, 11:35 AM IST
.jpg?%24p=fc02723&f=16x10&w=852&q=0.8)
ഷൂട്ടിങ് സംഘം പൂജാവേളയിൽ (ഫയൽ ചിത്രം) | Photo: Special Arrangement
പാക് ഷെല്ലാക്രമണത്തെത്തുടര്‍ന്ന് രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ പ്രതിസന്ധിയിലായി മലയാളസിനിമ സംഘം. 200 പേരടങ്ങുന്ന സംഘം ഷൂട്ടിങ് നിര്‍ത്തിവെച്ച് കേരളത്തിലേക്ക് തിരിക്കാനൊരുങ്ങുകയാണ്. മലയാളത്തിലെ 'ആദ്യ വാമ്പയര്‍ ആക്ഷന്‍ മൂവി' എന്ന വിശേഷണത്തില്‍ എത്തുന്ന 'ഫാഹ്' എന്ന ചിത്രത്തിലെ അഭിനേതാക്കള്‍ അടക്കമുള്ള സംഘമാണ് പ്രതിസന്ധിയിലായത്.
രഞ്ജിത്ത് സജീവ് നായകനാവുന്ന ചിത്രം സംവിധാനംചെയ്യുന്നത് സംജാദാണ്. ചിത്രത്തിലെ നായിക ഐശ്വര്യയടക്കം സംഘത്തിലുണ്ട്. ഏപ്രില്‍ 28-നാണ് ജയ്‌സാല്‍മീറില്‍ ചിത്രീകരണം ആരംഭിച്ചത്. നൂറുദിവസത്തോളമുള്ള ഷെഡ്യൂളാണ് ജയ്‌സാല്‍മീറില്‍ പദ്ധതിയിട്ടിരുന്നത്.
വ്യാഴാഴ്ച രാത്രിയുണ്ടായ ഷെല്ലാക്രമണത്തെത്തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവെച്ചു. വെള്ളിയാഴ്ച തന്നെ കേരളത്തിലേക്ക് തിരിക്കാനാണ് സംഘം തയ്യാറെടുക്കുന്നത്. ജയ്‌സാല്‍മീറില്‍നിന്ന് റോഡുമാര്‍ഗം അഹമ്മദാബാദിലെത്തി അവിടെനിന്ന് കൊച്ചിയിലേക്ക് എത്തിക്കാനാണ് ശ്രമം നടക്കുന്നത്.
Content Highlights: 200-member Malayalam movie crew, including the formed is stranded successful Jaisalmer
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·