Published: August 01 , 2025 06:28 PM IST
1 minute Read
ലണ്ടൻ∙ ഇംഗ്ലണ്ടിനെതിരെ ഓവലിൽ നടക്കുന്ന അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ടീമിൽനിന്ന് വിശ്രമം അനുവദിച്ചതിനു പിന്നാലെ, പേസ് ബോളർ ജസ്പ്രീത് ബുമ്രയെ ഇന്ത്യൻ സംഘത്തിൽനിന്ന് റിലീസ് ചെയ്ത് ബിസിസിഐ. പ്രത്യേക വാർത്താ കുറിപ്പിൽ ബിസിസിഐ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. റിലീസ് ചെയ്തതിന്റെ കാരണം വ്യക്തമല്ല. ബുമ്രയെ ഒഴിവാക്കിയുള്ള ഇന്ത്യൻ സ്ക്വാഡും ബിസിസിഐ വാർത്താ കുറിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജോലിഭാരം ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഇംഗ്ലണ്ട് പര്യടനത്തിൽ മൂന്നു ടെസ്റ്റുകളിൽ മാത്രമാണ് ബുമ്ര കളിച്ചത്. ഇത്രയും മത്സരങ്ങളിൽനിന്ന് താരം ആകെ വീഴ്ത്തിയത് 14 വിക്കറ്റുകൾ മാത്രം. ഇതിൽ രണ്ട് അഞ്ച് വിക്കറ്റ് നേട്ടങ്ങളുമുണ്ട്. പരമ്പരയിൽ ഇന്ത്യ ഇതുവരെ ജയിച്ച ഏക മത്സരത്തിൽ ബുമ്ര കളിച്ചിരുന്നില്ല.
ഇംഗ്ലണ്ട് പര്യടനത്തിനു മുന്നോടിയായി ഒരു ഘട്ടത്തിൽ ടീമിന്റെ നായകസ്ഥാനത്തേക്കു പോലും പരിഗണിക്കപ്പെട്ടിരുന്ന താരമാണ് ബുമ്ര. എന്നാൽ, തുടർച്ചയായ പരുക്കുകളും എല്ലാ മത്സരങ്ങളിലും കളിപ്പിക്കാനാകില്ലെന്ന തിരിച്ചറിവുമാണ് ബുമ്രയ്ക്കു പകര ശുഭ്മൻ ഗില്ലിനെ നായകസ്ഥാനത്ത് നിയോഗിക്കാൻ കാരണം.
English Summary:








English (US) ·