Published: July 22 , 2025 11:15 AM IST
1 minute Read
മാഞ്ചസ്റ്റർ∙ ഇംഗ്ലണ്ടിനെതിരെ നാളെ തുടങ്ങുന്ന നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര കളിക്കുമെന്ന് സഹ പേസർ മുഹമ്മദ് സിറാജ്. ‘ ജസ്സി ഭായ് (ബുമ്ര) നാലാം ടെസ്റ്റിൽ കളിക്കുമെന്നാണ് എന്റെ അറിവ്. പരുക്കുമൂലം പല താരങ്ങളും ടീമിൽ നിന്നു പുറത്തായി.
ഈ സാഹചര്യത്തിൽ അദ്ദേഹം കളിച്ചേ മതിയാകൂ. ബുമ്രയെ കേന്ദ്രീകരിച്ചാണ് ടീമിന്റെ ബോളിങ് കോംബിനേഷൻ’– സിറാജ് പറഞ്ഞു. നിലവിൽ വിശ്രമത്തിലുള്ള ബുമ്ര നാലാം ടെസ്റ്റ് കളിക്കുന്നതിനെക്കുറിച്ച് ബിസിസിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല. പരുക്കേറ്റ അര്‍ഷ്ദീപ് സിങ് ഇന്ത്യൻ ടെസ്റ്റ് ടീമിൽനിന്ന് പുറത്തായിട്ടുണ്ട്.
ആകാശ്ദീപും പരുക്കിന്റെ പിടിയിലാണ്. യുവ പേസർ അൻഷുൽ കംബോജ് മാഞ്ചസ്റ്ററിലെത്തി ടീമിനൊപ്പം ചേർന്നെങ്കിലും നാലാം ടെസ്റ്റിൽ കളിപ്പിക്കുമോയെന്ന് ഉറപ്പില്ല. സിറാജിനും ബുമ്രയ്ക്കും പുറമേ പ്രസിദ്ധ് കൃഷ്ണയും ഇന്ത്യൻ ടീമിൽ പേസറായുണ്ട്.
English Summary:








English (US) ·