ജാഗരൂഗരാകണം രാപ്പകലൊക്കെയും... ദി പ്രൊട്ടക്ടറിലെ ലിറിക്കൽ വീഡിയോ സോങ് പുറത്ത്

7 months ago 6

ഷൈൻ ടോം ചാക്കോ നായകനാകുന്ന 'ദി പ്രൊട്ടക്ടർ' എന്ന ചിത്രത്തിലെ ജാഗരൂഗരാകണം രാപ്പകലൊക്കെയും എന്നുതുടങ്ങുന്ന ലിറിക്കൽ വീഡിയോ സോങ് റീലീസ് ചെയ്തു. റോബിൻസ് അമ്പാട്ടിന്റെ വരികൾക്ക് ജിനോഷ് ആന്റണി സംഗീതമൊരുക്കിയ ​ഗാനം ആലപിച്ചിരിക്കുന്നത് നരേഷ് അയ്യരാണ്. അമ്പാട്ട് ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ​ഗാനം റിലീസ് ചെയ്തത്. ജൂൺ 13-നാണ് സിനിമയുടെ റിലീസ്. അമ്പാട്ട് ഫിലിംസിന്റെ ബാനറിൽ റോബിൻസ് മാത്യു നിർമിച്ച് ജി.എം. മനു സംവിധാനം നി‍ർവഹിക്കുന്നതാണ് ചിത്രം.

പോലീസ് വേഷത്തിലാണ് ഷൈൻ എത്തുന്നത്. തലൈവാസൽ വിജയ്, മൊട്ട രാജേന്ദ്രൻ, സുധീർ കരമന, മണിക്കുട്ടൻ, ശിവജി ഗുരുവായൂർ, ബോബൻ ആലംമൂടൻ, ഉണ്ണിരാജ, ഡയാന, കാജൽ ജോൺസൺ, ദേവി ചന്ദന, ശാന്തകുമാരി, സീമ മധു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. അജേഷ് ആന്റണിയാണ് സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്.

ഛായാഗ്രഹണം: രജീഷ് രാമൻ, എഡിറ്റർ: താഹിർ ഹംസ, സംഗീതസംവിധാനം: ജിനോഷ് ആൻറണി, ബിജിഎം: സെജോ ജോൺ, കലാസംവിധാനം: സജിത്ത് മുണ്ടയാട്, കോസ്റ്റ്യൂം: അഫ്സൽ മുഹമ്മദ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, സ്റ്റണ്ട്: മാഫിയ ശശി, നൃത്തസംവിധാനം: രേഖ മാസ്റ്റർ, പ്രൊഡക്ഷൻ കൺട്രോളർ: ഷാജി കവനാട്ട്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: നസീർ കരന്തൂർ, ഗാനരചന: റോബിൻസ് അമ്പാട്ട്, സ്റ്റിൽസ്: ജോഷി അറവക്കൽ, വിതരണം: അമ്പാട്ട് ഫിലിംസ്, ഡിസൈൻ: പ്ലാൻ 3, പിആർഒ: വാഴൂർ ജോസ്, ആതിര ദിൽജിത്ത്.

Content Highlights: lyrical video opus from The Protector movie out

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article