ജാതി വിറ്റ് കാശാക്കേണ്ട ആവശ്യം എനിക്കില്ല, ജാതിയല്ല, ജാതിക്കെതിരേയാണ് പറയുന്നത്- വേടൻ

6 months ago 6

26 June 2025, 06:58 PM IST

Vedan

വേടൻ | ഫോട്ടോ: മാതൃഭൂമി

പാട്ടില്‍ ജാതി പറയുന്നുവെന്ന ആരോപണത്തോട് പ്രതികരിച്ച് റാപ്പര്‍ വേടന്‍. ജാതിയല്ല, ജാതിക്കെതിരേയാണ് താന്‍ പറയുന്നതെന്ന് വേടന്‍ കൊച്ചിയില്‍ പറഞ്ഞു. ജാതി വിറ്റ് കാശാക്കേണ്ട ആവശ്യം തനിക്കില്ലെന്നും വേടന്‍ വ്യക്തമാക്കി.

'ഞാന്‍ എന്റെ പാട്ടുകളിലൊന്നും ജാതി പറയുന്ന ആളായി എനിക്ക് തോന്നിയിട്ടില്ല. എന്റെ ഏത് പാട്ടിലാണ് ജാതി പറയുന്നതായി നിങ്ങള്‍ക്ക് തോന്നിയത്?. ജാതിയല്ല, ജാതിക്കെതിരേയാണ് ഞാന്‍ പറയുന്നത്. ജാതി വിറ്റ് കാശാക്കേണ്ട ആവശ്യം വേടനില്ല. വിമര്‍ശനങ്ങളില്‍ ഇടപെടാറില്ല. ജോലി ചെയ്യുന്നതിലാണ് ഞാന്‍ സന്തോഷം കണ്ടെത്തുന്നത്. ചെയ്യുന്ന പണിക്ക് ഒരുപാട് വിമര്‍ശനങ്ങള്‍ ഉണ്ടാവുമെന്ന് ഉറപ്പുണ്ട്. പണി എടുത്തുകൊണ്ടേയിരിക്കും'- വേടന്‍ പറഞ്ഞു.

'ഡിഎന്‍എ ഇഷ്യുവില്‍ വലിയ ചര്‍ച്ച നടക്കുന്നതുകണ്ടു. പാരമ്പര്യമായി വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട സമൂഹത്തിനിടയില്‍, പഠനവും വിദ്യാഭ്യാസവും പൊതുജീവിത ശൈലിയില്‍ ഇല്ലാത്ത കാര്യമാണ്. അതിന്റെ ബുദ്ധിമുട്ട് ഇപ്പോഴും കുട്ടികള്‍ അനുഭവിക്കുന്നുണ്ട്. അതില്‍ പറഞ്ഞ ഒരുവാക്കുമാത്രം എടുത്ത് ഒരുപാട് ആഘോഷിക്കുന്നത് കണ്ടിരുന്നു. പഠിച്ച് മെറിറ്റില്‍ വരുന്ന കുട്ടികളുടെ അടുത്തുപോലും സംവരണം ഉള്ളതുകൊണ്ടുമാത്രമാണ് അവന്‍ ഇവിടെവരെ എത്തിയത് എന്നൊക്കെ പറയുന്ന സമൂഹത്തിനടുത്ത് എന്തൊക്കെ പറഞ്ഞാലും മനസിലാക്കാന്‍ പോകുന്നില്ല', തന്റെ വിവാദമായ ഡിഎന്‍എ പരാമര്‍ശത്തോടുള്ള വിമര്‍ശനങ്ങളേക്കുറിച്ച് ചോദിച്ചപ്പോള്‍ വേടന്‍ മറുപടി നല്‍കി.

Content Highlights: Rapper Vedan clarifies caste allegations successful his songs, stating he`is against casteism, not promoting

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article