ജാതിയോ മതമോ വിഷയമായില്ല! ഒരു വര്ഷത്തിനു ഒരു ദിവസം ബാക്കിനിൽക്കെ സിബിനുമായുള്ള വിവാഹവാർത്ത; ഇത്രയും കാലം സൂചന നൽകാതെ ആര്യ

8 months ago 7

Produced by: ഋതു നായർ|Samayam Malayalam15 May 2025, 8:16 pm

ജീവിതത്തിൽ ഞാൻ നിരവധി തെറ്റായ തീരുമാനങ്ങൾ എടുത്തിട്ടുണ്ട് - അവ പലപ്പോഴും എന്നെ തളർത്തിക്കളഞ്ഞു. എന്നാൽ എല്ലാ കൊടുങ്കാറ്റിലും, ഒരു സ്ഥിരം വ്യക്തി ഉണ്ടായിരുന്നു - ഒരു പരാതിയും കൂടാതെ മുൻവിധികൾ ഇല്ലാതെ നിന്നൊരാൾ!

ജാതിയോ മതമോ വിഷയമായില്ല! ഒരു വര്ഷത്തിനു ഒരു ദിവസം ബാക്കിനിൽക്കെ സിബിനുമായുള്ള വിവാഹവാർത്ത; ഇത്രയും കാലം സൂചന നൽകാതെ ആര്യ (ഫോട്ടോസ്- Samayam Malayalam)
ഒരുപക്ഷേ ആര്യ ഫാൻസിനു ഇന്ന് വലിയ ആഘോഷ ആയിരിക്കും കാരണം മറ്റൊന്നുമല്ല റിലേഷൻ ഷിപ്പിന്റെ കാര്യത്തിൽ മറ്റാരേക്കാളും ഒരു പടി മുൻപിലാണ് ആര്യ. തനിക്ക് നഷ്ടമാകുന്ന ഒരു കുഞ്ഞു കാര്യത്തിനുപോലും ഇമോഷണൽ ആകുന്ന ആളാണ് ആര്യ എന്ന കാര്യം അവരെ അടുത്തറിയുന്ന ആളുകൾക്ക് അറിയാം. ബിസിനസ് ലോകവും സിനിമ അഭിനയവും ഒക്കെയായി തിരക്കിലാണ് ആള്. ഏറെക്കാലം മുൻപേ തന്നെ താൻ സിംഗിൾ ലൈഫ് അവസാനിപ്പിക്കുന്നു എന്ന് ആര്യ തുറന്നുപറഞ്ഞിരുന്നു. എന്നാൽ ആരാണ് തന്റെ ഭാവി വരൻ എന്ന കാര്യത്തിൽ ഒരു സൂചനയും നൽകിയില്ല.

സുഹൃത്തുക്കൾ ജീവിത പങ്കാളിയാകുന്നു

ആത്മസുഹൃത്തുക്കൾ ആയിരുന്നവർ ജീവിതത്തിലും ഒന്നിക്കുന്നതിന്റെ സന്തോഷം ആര്യയുടെയും സിബിന്റെയും സുഹൃത്തുക്കൾ മറച്ചുവച്ചില്ല. ഇരുവർക്കും ആശംസകൾ കൊണ്ടുമൂടി. ആര്യയുടെ ജീവിതത്തിൽ ഉണ്ടായ എല്ലാം കാര്യങ്ങൾക്കും ഒപ്പം ഉണ്ടായിരുന്ന ആളാണ് സിബിൻ ആത്മസുഹൃത്തുക്കൾ മുൻപും ഈ ഇൻഡസ്ട്രിയിൽ ഒന്നായെങ്കിലും ഈ വാർത്ത ആരാധകർക്ക് ഏറെ സന്തോഷമാണ് നൽകിയത്. പ്രത്യേകിച്ചും ജാതിയോ മതമോ മറ്റുവിഷയങ്ങളോ ഒന്നും ഇരുവരെയും ബാധിച്ചില്ല എന്നതാണ് ഏറ്റവും വലിയ കാര്യം.

ഒരു സൂചനപോലും നൽകാതെ ആര്യ

സിബിൻ ബിഗ് ബോസിൽ പോയപ്പോഴും വന്ന ശേഷവും ഒറ്റ പോസ്റ്റ്. അതായത് ഒരു വർഷത്തിന് മുൻപേ ആണ് സിബിനു ഒപ്പമുള്ള ഒരു പോസ്റ്റ് ആര്യ പങ്കുവച്ചത്. അല്ലാതെ ഒരു പോസ്റ്റോ ചിത്രങ്ങളോ സിബിന് ഒപ്പം ആര്യ പങ്കിട്ടിരുന്നില്ല. അതാണ് ഒരു സൂചനപോലും ആരാധകർക്ക് ഉണ്ടാകാതെ പോയതും. എന്നാൽ കുറച്ചു ദിവസങ്ങൾക്ക് മുൻപേ ഒരു വിവാദം ഉണ്ടായപ്പോൾ ആര്യ തന്റെ ഭാര്യ ആണെന്ന് സിബിൻ പറയുന്ന ഓഡിയോ സമൂഹ മാധ്യങ്ങളിൽ വൈറൽ ആയിരുന്നു

നടക്കാതെ പോയതിന്റെ വേദന

എല്ലാം നല്‍കി സ്‌നേഹിച്ചിരുന്ന ആള്‍ തന്നെ തേച്ചിട്ട് പോയെന്നാണ് റിലേഷൻഷിപ്പ് ബ്രേക്ക് ആയതിനെ കുറിച്ച് ആര്യ വെളിപ്പെടുത്തിയത്. വിവാഹം കഴിക്കാനും കുടുംബവുമായി ജീവിക്കാനും ഏറെ ആഗ്രഹിച്ചിട്ടും അത് നടക്കാതെ പോയതിന്റെ വേദനയും ആര്യയ്ക്ക് ഉണ്ടായിരുന്നു. അതിനു പിന്നാലെ തനിക്ക് വിവാഹം കഴിക്കണം കുടുംബമായി ജീവിക്കണം എന്നൊക്കെയും ആര്യ തുറന്നു പറഞ്ഞിട്ടുണ്ട്.

ആ സൗഹൃദം ഇന്നും

നടി അര്‍ച്ചന സുശീലന്റെ സഹോദരനും ബിസിനസ്സ്മാനുമായ രോഹിത് സുശീലായിരുന്നു ആര്യയുടെ ആദ്യ ഭര്‍ത്താവ്. ഖുഷി എന്ന മകളും ആ ബന്ധത്തില്‍ പിറന്നു. പക്ഷേ ആ ദാമ്പത്യ ജീവിതം വിവാഹ മോചനത്തില്‍ അവസാനിച്ചു. ആര്യയുമായുള്ള വിവാഹ മോചനത്തിന് ശേഷം രോഹിത് മറ്റൊരു ദാമ്പത്യത്തിലേക്ക് കടക്കുകയും ചെയ്തു. എന്നിരുന്നാലും ഇപ്പോഴും രോഹിത്തുമായി നല്ല സൗഹൃദം ആര്യ സൂക്ഷിക്കുന്നുണ്ട്.

ആ വിവാഹ മോചനം

ആ വിവാഹ മോചനം തന്റെ പ്രായത്തിന്റെ പക്വതക്കുറവായിരുന്നു എന്നാണ് ആര്യ പിന്നീട് പറഞ്ഞത്. ഇന്നും രോഹിതിന്റെ എല്ലാ പോസ്റ്റുകളും അദ്ദേഹത്തിന്റെ സന്തോഷങ്ങളും എല്ലാം ആര്യ നിറഞ്ഞ മനസോടെയാണ് സ്വീകരിക്കുന്നത്. തന്റെ നല്ല സുഹൃത്തുക്കളിൽ ഒരാൾ കൂടിയാണ് രോഹിത് നല്ല മനസിന്റെ ഉടമയെന്നും ആര്യ പറഞ്ഞിട്ടുണ്ട്.

Read Entire Article