15 June 2025, 08:56 PM IST

96 ട്രെയ്‌ലറിൽനിന്ന് | Photo: Screen grab/ Think Music India
2018-ല്‍ പുറത്തിറങ്ങി പ്രേക്ഷകരും നിരൂപകരും ഒരുപോലെ സ്വീകരിച്ച റൊമാന്റിക് ഡ്രാമ ചിത്രം '96' എന്റെ രണ്ടാംഭാഗവുമായി മുന്നോട്ടെന്ന് സംവിധായകന്‍ സി. പ്രേംകുമാര്‍. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയതായും പ്രേംകുമാര്‍ പറഞ്ഞു. ഗലാട്ട മീഡിയയുടെ പരിപാടിയില്‍ ഗായിക ചിന്മയുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് പ്രേംകുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
നിലവില്‍ താന്‍ മറ്റൊരു ചിത്രത്തിന്റെ തിരക്കുകളിലാണെന്നാണ് പ്രേംകുമാര്‍ പറഞ്ഞു. നിലവില്‍ ഈ ചിത്രത്തിന്റെ എഴുത്തുപണികളിലാണ്. ഇതൊരു ത്രില്ലര്‍ ചിത്രമായിരിക്കുമെന്നും പ്രേംകുമാര്‍ വ്യക്തമാക്കി.
നേരത്തേ, '96'-ന്റെ രണ്ടാംഭാഗത്തിനായി നടന്‍ പ്രദീപ് രംഗനാഥനെ പ്രേംകുമാര്‍ സമീപിച്ചതായി പ്രചാരണമുണ്ടായിരുന്നു. എന്നാല്‍, ഇത് തള്ളി രംഗത്തെത്തിയ പ്രേംകുമാര്‍, വാര്‍ത്തവ്യാജമാണെന്നും രണ്ടാംഭാഗമുണ്ടാവുകയാണെങ്കില്‍ ആദ്യഭാഗത്തിലെ അഭിനേതാക്കള്‍ തന്നെയായിരിക്കും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കൂ എന്നും വ്യക്തമാക്കി.
Content Highlights: Director C. Prem Kumar confirms a sequel to the deed romanticist play `96`
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·