Published: April 07 , 2025 08:08 AM IST
1 minute Read
സുസൂക്ക (ജപ്പാൻ) ∙ സുസൂക്ക സർക്യൂട്ടിൽ തുടർച്ചയായ 4–ാം വിജയവുമായി റെഡ്ബുളിന്റെ ഡച്ച് ഡ്രൈവർ മാക്സ് വേർസ്റ്റപ്പൻ. ഇന്നലെ നടന്ന ഫോർമുല വൺ ജാപ്പനീസ് ഗ്രാൻപ്രിയിൽ ഒന്നാമതു ഫിനിഷ് ചെയ്ത വേർസ്റ്റപ്പന്റെ ഈ സീസണിലെ ആദ്യ വിജയമാണിത്.
സീസണിലെ ആദ്യ രണ്ടു റേസുകൾ ജയിച്ച മക്‌ലാരൻ ഡ്രൈവർമാരായ ലാൻഡോ നോറിസ്, ഓസ്കർ പിയാസ്ട്രി എന്നിവരെ പിന്നിലാക്കിയാണ്, പോൾ പൊസിഷനിൽ കാറോട്ടം തുടങ്ങിയ വേർസ്റ്റപ്പൻ ഫിനിഷിങ് ലൈൻ പിന്നിട്ടത്. ഫെറാറിയുടെ ചാൾസ് ലെക്ലയറിനാണു നാലാം സ്ഥാനം.
ഡ്രൈവർമാരുടെ പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള നോറിസിനു (62 പോയിന്റ്) തൊട്ടുപിന്നിലെത്താനും ഈ ജയത്തോടെ വേർസ്റ്റപ്പനു സാധിച്ചു (61).
English Summary:








English (US) ·