Published: July 30, 2026 04:58 PM IST
1 minute Read
ഗ്ലാസ്ഗോ∙ കോമൺവെൽത്ത് ഗെയിംസ് പുരുഷ ജാവലിൻ ത്രോയിൽ നീരജ് ചോപ്രയുൾപ്പടെ മൂന്ന് ഇന്ത്യൻ താരങ്ങളും ഫൈനലിൽ കടന്നു. നീരജിനു പുറമേ രോഹിത് യാദവും യാഷ് വീർ സിങ്ങുമാണ് ഫൈനൽ റൗണ്ടിലെത്തിയ ഇന്ത്യൻ താരങ്ങൾ. 84 മീറ്റർ ദൂരമായിരുന്നു ഫൈനൽ യോഗ്യതയ്ക്കായി പിന്നിടേണ്ടിയിരുന്നത്. എന്നാൽ ഗ്ലാസ്ഗോയിലെ മോശം കാലാവസ്ഥയിൽ ആർക്കും ഈ ദൂരം കണ്ടെത്താൻ സാധിച്ചില്ല.
79.61 മീറ്ററാണ് നീരജിന്റെ മികച്ച ദൂരം. അഞ്ചാമനായാണ് നീരജ് ഫൈനലിൽ കടന്നത്. 78.37 മീറ്റർ എറിഞ്ഞ് രോഹിത് യാദവും 78.36 മീറ്റർ എറിഞ്ഞ് യാഷ്‍വീർ സിങ്ങും ഫൈനല്‍ ഉറപ്പിച്ചു. 82.84 മീറ്റർ ദൂരം കണ്ടെത്തിയ ശ്രീലങ്കൻ താരം റുമേഷ് തരംഗ പതിരഗെയാണ് യോഗ്യതാ റൗണ്ടിൽ ഒന്നാമതെത്തിയത്. ഗ്രനാഡ താരം ആൻഡേഴ്സൻ പീറ്റേഴ്സ് 81.29 മീറ്റർ എറിഞ്ഞ് രണ്ടാം സ്ഥാനത്തെത്തി. പാക്കിസ്ഥാൻ താരം അർഷദ് നദീം 78.63 മീറ്റർ എറിഞ്ഞെങ്കിലും ഏഴാമതാണ് ഫിനിഷ് ചെയ്തത്.
English Summary:
Commonwealth Games 2026, Day Eight Live Updates
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






English (US) ·