സാധാരണക്കാര്‍ താമസിക്കുന്ന മേത്താനം എന്ന ഗ്രാമത്തില്‍ അരങ്ങേറുന്ന ചില സംഭവങ്ങള്‍ ഹ്യൂമര്‍ ഹൊറര്‍ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ജി. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന 'ഓട്ടംതുള്ളല്‍' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. പ്രധാനമായും കൊച്ചിയിലെ പനങ്ങാട് ഗ്രാമത്തിലായിരുന്നു ചിത്രീകരണം. ആദ്യാസജിത് അവതരിപ്പിക്കുന്ന ചിത്രം ജി.കെ.എസ്. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മോഹന്‍ നെല്ലിക്കാട്ടാണ് നിര്‍മിക്കുന്നത്.
വിജയരാഘവന്‍, ഹരിശ്രീ അശോകന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ടിനി ടോം, മനോജ് കെ.യു, ബിനു ശിവറാം, ജിയോ ബേബി, സിദ്ധാര്‍ത്ഥ് ശിവ, കുട്ടി അഖില്‍ ജെറോം, ബിപിന്‍ ചന്ദ്രന്‍, പ്രിയനന്ദന്‍, വൈക്കം ഭാസി, ആദിനാട് ശശി, റോയ് തോമസ്, മാസ്റ്റര്‍ ശ്രീപത്‌യാന്‍, അനിയപ്പന്‍, ശ്രീരാജ്, പൗളി വത്സന്‍, സേതുലഷ്മി, ജസ്‌ന്യ കെ. ജയദീഷ്, ചിത്രാ നായര്‍, ബിന്ദു അനീഷ്, ലതാദാസ്, അജീഷ, രാജി മേനോന്‍, ബേബി റിഹരാജ് എന്നിവര്‍ ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു. ബിബിന്‍ ജോര്‍ജ് സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ബിനു ശശിറാമിന്റേതാണു തിരക്കഥ. ബി.കെ. ഹരിനാരായണന്‍, വിനായക് ശശികുമാര്‍, ധന്യാ സുരേഷ് മേനോന്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് രാഹുല്‍ രാജ് ഈണം പകര്‍ന്നിരിക്കുന്നു. പ്രദീപ് നായര്‍ ഛായാഗ്രഹണവും ജോണ്‍കുട്ടി എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍മാര്‍: ഹിരണ്‍ മഹാജന്‍, ജി. മാര്‍ത്താണ്ഡന്‍, കലാസംവിധാനം: സുജിത് രാഘവ്, മേക്കപ്പ്: അമല്‍ സി. ചന്ദ്രന്‍, കോസ്‌റ്യൂം ഡിസൈന്‍: സിജി തോമസ് നോബല്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍: അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവന്‍, അസ്സോസ്സിയേറ്റ് ഡയറക്ടര്‍മാര്‍: സജ്യൂ പൊറ്റയില്‍ക്കട, ഡിഫിന്‍ ബാലന്‍, പ്രൊഡക്ഷന്‍ സ്റ്റില്‍സ്: അജി മസ്‌കറ്റ്, മാനേജേഴ്‌സ്: റഫീഖ് ഖാന്‍, മെല്‍ബിന്‍ ഫെലിക്‌സ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിജു കടവൂര്‍, പിആര്‍ഒ: വാഴൂര്‍ ജോസ്.
Content Highlights: Director G Marthandan’s Ottam Thullal completes filming
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·