ജിമിനും സോങ് ഡാ യൂണും പ്രണയത്തിലായിരുന്നു, പക്ഷേ ഇപ്പോൾ അല്ല; സ്ഥിരീകരിച്ച് ബി​ഗ്ഹിറ്റ് മ്യൂസിക്

4 months ago 6

Authored by: അശ്വിനി പി|Samayam Malayalam1 Sept 2025, 4:26 pm

ബിടിഎസിന്റെ ജിമിനും നടി സോങ് ഡാ യൂണും പ്രണയത്തിലായിരുന്നു എന്നും ബന്ധം വേർപിരിഞ്ഞു എന്നും ​ഗോസിപ്പുകൾ വരാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. ഇപ്പോഴിതാ വിഷയത്തിൽ ബി​ഗ്ഹിറ്റ് മ്യൂസിക് ഔദ്യോ​ഗിക സ്ഥിരീകരണം നൽകിയിരിക്കുന്നു

jiminജിമിനും സോങ് ഡാ യൂണും
ബിടിഎസ് താരം ജിമിനും നടി സോങ് ഡാ യൂണും പ്രണയത്തിലാണ് എന്ന വാർത്തകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിയ്ക്കുന്നതാണ്. അത് സത്യമാണ് എന്ന് സ്ഥീരികരിച്ച് ബിടിഎസിന്റെ ഏജൻസി ബിഗ്ഹിറ്റ് മ്യൂസിക്.

ദിവസങ്ങൾക്ക് മുൻപ് സോങ് ഡാ യൂൺ ഒരു വീഡിയോ ടിക് ടോക്കിൽ പങ്കുവച്ചിരുന്നു. വൈകാതെ അത് ഡിലീറ്റ് ചെയ്യുകയും ചെയ്തു. ഒരു ലിഫ്റ്റിന് മുന്നിൽ കാത്തു നിൽക്കുന്ന സോങ് ഡാ യൂൺ, ലിഫ്റ്റിൽ നിന്ന് മാസ്ക് ധരിച്ച് ഒരാൾ ഇറങ്ങി വരുന്നു. പെട്ടന്ന് ശബ്ദമുണ്ടാക്കി അയാളെ പേടിപ്പിച്ചു. സോങ് ഡാ യൂണിനെ കണ്ടതും അയാൾ സർപ്രൈസ്ഡ് ആയി. തന്നെ ഇവിടെ ഒട്ടും പ്രതീക്ഷിച്ചില്ല, ലിഫ്റ്റിൽ നിന്ന് ഇറങ്ങുന്നത് ഞാനാണ് എന്നെങ്ങനെ മനസ്സിലായി എന്നൊക്കെ അയാൾ ചോദിയ്ക്കുന്നു.

Also Read: 40 കാരി വീട്ടിൽ അതിക്രമിച്ചു കയറി, പിറന്നാൾ ദിവസം ജങ്കൂക്ക് അത് തുറന്ന് പറയുന്നു; നിങ്ങൾക്ക് വരാം, പക്ഷേ..

അത് ബിടിഎസിന്റെ ജിമിൻ താമസിക്കുന്ന സ്ഥലം ആയതുകൊണ്ടും, മാസ്ക് ധരിച്ച ആൾ കാഴ്ചയിൽ ജിമിനെ പോലുള്ളതുകൊണ്ടും അത് ജിമിൻ തന്നെയാണ് എന്നും, ജിമിനും സോങ് ഡാ യൂണും പ്രണയത്തിലാണ് എന്നും വളരെ പെട്ടന്ന് വാർത്തകൾ പ്രചരിച്ചു. പിന്നീട് ആ ടിക് ടോക് വീഡിയോ നടി ഡിലീറ്റ് ചെയ്തതും സംശയം കൂടുതൽ സക്തമാക്കുകയാണ് ഉണ്ടായത്. വേർപിരിഞ്ഞതു കൊണ്ടാവാം വീഡിയോ ഡിലീറ്റ് ചെയ്തത് എന്ന ഗോസിപ്പുകളും വന്നിരുന്നു.

Also Read: അനുമോൾ ഒളിഞ്ഞുനോട്ടവിഷയം കണ്ടിരുന്നോ? എന്താണ് അഭിപ്രായമെന്ന് ചോദ്യം; ആരെയാണ് ഏറ്റവും കൂടുതൽ സപ്പോർട്ട് ചെയ്യുന്നത്: ഷിയാസ് പറയുന്നു

ഇപ്പോഴിതാ ആ സംശയം സത്യമാണ് എന്ന് ബിഗ് ഹിറ്റ് സ്ഥിരീകരിക്കുന്നു. ജിമിന്റെയും അതുമായി ബന്ധപ്പെട്ട വ്യക്തിയുടെയും സ്വകാര്യ ജീവിതത്തെ മാനിച്ചുകൊണ്ട് ഞങ്ങളുടെ കമ്പനി അതിൽ അഭിപ്രായങ്ങൾ ഒന്നും തന്നെ വ്യക്തമാക്കിയിരുന്നില്ല. എന്നാൽ ഇപ്പോൾ കലാകാരന്റെ വ്യക്തി ജീവിതത്തെ സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങളും കിംവദന്തികളും വരുന്ന സാഹചര്യത്തിൽ ഒരു വ്യക്തത നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

Australia Anti Immigration Protest: ഓസ്ട്രേലിയയിൽ എന്താണ് സംഭവിക്കുന്നത്? വൻ പ്രതിഷേധം, വിശദമായി അറിയാം


ജിമിനും ആ അഭിനേത്രിയും തമ്മിൽ നേരത്തെ പ്രണയ ബന്ധത്തിലായിരുന്നു എന്നത് സത്യമായ കാര്യമാണ്. പക്ഷേ അത് വർഷങ്ങൾക്ക് മുൻപായിരുന്നു. എന്നാൽ ഇപ്പോൾ ഇരുവരും തമ്മിൽ യാതൊരു ബന്ധവും ഇല്ല- ബിഗ്ഹിറ്റ് മ്യൂസിക് വ്യക്തമാക്കി.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article