Authored by: അശ്വിനി പി|Samayam Malayalam•7 Aug 2025, 2:55 pm
ബിടിഎസ് താരങ്ങളെ ഒന്നിച്ചു കാണുന്നത് തന്നെ ആർമിയ്ക്ക് അത്രയും അധികം സന്തോഷം നൽകുന്ന ഒന്നാണ്. അതിനുള്ള ഒരു അവസരം നൽകിയിരിക്കുകയാണ് ഇപ്പോൾ ജിമിൻ
ബിടിഎസ് അതെ, 2026 ൽ പുറത്തിറങ്ങാനിരിയ്ക്കുന്ന പുതിയ ആൽബത്തിന്റെ വർക്കുകളുമായി ബന്ധപ്പെട്ട് ലോസ് ആഞ്ചൽസിലാണ് ഇപ്പോൾ ബിടിഎസ് താരങ്ങൾ. ആൽബം ക്രിയേറ്റ് ചെയ്യുന്നതിനൊപ്പം, ലോസ് അഞ്ചൽസിലെ പല ഇടങ്ങളിലും പോകുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നുണ്ടായിരുന്നു. എന്നാൽ അതിൽ പലതും ഒറ്റയ്ക്കുള്ള ചിത്രങ്ങൾ തന്നെയാണ്. ചിലത് കണ്ട കാഴ്ചകൾ, മറ്റു ചിലത് രണ്ടു പേർ ഒന്നിച്ചു നിൽക്കുന്ന സെൽഫികൾ.
Also Read: കല്യാണം കഴിച്ചത് 2 വയസ്സ് മൂത്ത ആളെ, ഇപ്പോൾ പ്രണയിക്കുന്ന ആളുടെ വയസ്സോ? ധനുഷും മൃണാളും തമ്മിലുള്ള പ്രായ വ്യത്യാസം?എന്നാൽ ഒരു വലിയ ബ്രേക്കിന് (സൈനിക സേവനം പൂർത്തിയാക്കി വന്നതിന്) ശേഷം ഇതാ അഞ്ച് പേർ ഒന്നിച്ചു നിൽക്കുന്ന ചില ഫോട്ടോകൾ പങ്കുവച്ചിരിയ്ക്കുന്നു. ലോസ് ആഞ്ചൽസിലെ ഒരു ബീച്ച് റസ്റ്റോറന്റിൽ ഡിന്നർ കഴിക്കാൻ പോയപ്പോൾ എടുത്ത ചിത്രങ്ങളാണ് പങ്കുവച്ചിരിയ്ക്കുന്നത്. അഞ്ചു പേരും കൈയ്യോടും കൈയ്യും തോളോടു തോളും ചേർന്ന് നിൽക്കുന്ന ഫോട്ടോകളും, ചില രസകരമായ മൂഹൂർത്തങ്ങളും ജിമിനാണ് തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.
വി യിം ഈ അത്താഴ വിരുന്നിന്റെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. എന്നാൽ ഗ്രൂപ്പ് ഫോട്ടോകൾ ഇല്ല. ഭക്ഷണങ്ങളുടെ ഒക്കെ ചിത്രങ്ങളാണ് വി പങ്കുവച്ചിരിയ്ക്കുന്നത്. അതുകൊണ്ടാണ് ഫോട്ടോകൾ പുറത്തുവിട്ട ജിമിനോട് ആർമി (ആരാധകർ) നന്ദി അറിയിച്ചത്.
ഭാര്യയെ യുഎഇയിലേക്ക് സ്പോൺസർ ചെയ്യുന്നതിന് മമ്പ് ഈ രേഖകൾ ആവശ്യമാണ്; അറിയേണ്ടതെല്ലാം
അതേ സമം ലോസ് ആഞ്ചൽസിൽ ഉണ്ടായിട്ടും ജങ്കൂക്ക് എന്താണ് ചിത്രങ്ങളിൽ വരാത്തത് എന്ന് ആരാധകർക്ക് സംശയമുണ്ട്. വൈകാതെ ജങ്കൂക്കിന്റെ ഒരു സോളോ പിക് പ്രതീക്ഷിക്കാം എന്നാണ് ആരാധകർ പറയുന്നത്. ജിൻ ഫോട്ടോയിൽ ഇല്ലാത്തതിന് കാരണം, താരം തന്റെ സോളോ ട്രിപ്പി ലാണ്. അത് പൂർത്തിയാക്കി ഉടനെ ലോസ് ആഞ്ചൽസിൽ തന്റെ ടീമിനൊപ്പം ചേരും എന്ന് അറിയിച്ചിട്ടുണ്ട്.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·