മാര്‍ക്ക് ആന്റണിക്ക് ശേഷം മിനിസ്റ്റുഡിയോ ഒരുക്കുന്ന ചിത്രത്തില്‍, ആര്യയും സംവിധായകന്‍ ജിയെന്‍ കൃഷ്ണകുമാറും ഒരുമിക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റില്‍ തിങ്കളാഴ്ച നടക്കും. മുരളി ഗോപിയുടെ തിരക്കഥയില്‍ മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ചിത്രത്തില്‍ ആര്യയും, മലയാളം, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിലെ നിരവധി താരങ്ങളും അണി നിരക്കുന്നു.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മലയാളത്തിന്റെ മോഹന്‍ലാലും ജനപ്രിയ നായകന്‍ ദിലീപും തന്റെ സോഷ്യല്‍ മീഡിയയിലൂടെ അവതരിപ്പിക്കും. മിനി സ്റ്റുഡിയോയുടെ ബാനറില്‍ വിനോദ് കുമാര്‍ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അജനീഷ് ലോകനാഥ് ആണ്.
ഇന്ദ്രന്‍സ്, മുരളി ഗോപി, ദേവ് മോഹന്‍, അപ്പാനി ശരത്, വിജയരാഘവന്‍, നിഖില വിമല്‍, ശാന്തി, റെജീന കാസാന്‍ഡ്ര, സാഗര്‍ സൂര്യ, പുഷ്പ സിനിമയിലെ സുനില്‍, അജയ്, കന്നഡ താരം അച്യുത് കുമാര്‍ എന്നീ നിരവധി താരനിര ചിത്രത്തിലുണ്ട്.
ഛായാഗ്രഹണം: എസ്. യുവ, എഡിറ്റര്‍: രോഹിത് വി.എസ്. വാരിയത്ത്, സംഗീതം: ബി. അജനീഷ് ലോക്‌നാഥ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: രഞ്ജിത്ത് കോതേരി, ആക്ഷന്‍ ഡയറക്ടര്‍: ആര്‍. ശക്തി ശരവണന്‍, വിഎഫ്എക്‌സ് ഡയറക്ടര്‍: ബിനോയ് സദാശിവന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജെയിന്‍ പോള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രണവ് മോഹന്‍, മേക്കപ്പ്: ബൈജു എസ്, ശബ്ദമിശ്രണം: വിഷ്ണു പി.സി, സൗണ്ട് ഡിസൈന്‍: അരുണ്‍ എസ്. മണി, ഗാനരചന, ആലാപനം: മുരളി ഗോപി, കളറിസ്റ്റ്: ശിവശങ്കര്‍, വിബി2എച്ച്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അഭില്‍ ആനന്ദ് എം.ടി, ഫിനാന്‍സ് കണ്‍ട്രോളര്‍: എം.എസ്. അരുണ്‍, വിഎഫ്എക്‌സ്: ടിഎംഇഎഫ്എക്‌സ്, കോസ്റ്റ്യൂം: അരുണ്‍ മനോഹര്‍, സ്റ്റില്‍സ്: റിഷ്‌ലാല്‍ ഉണ്ണികൃഷ്ണന്‍, മാര്‍ക്കറ്റിങ് ആന്‍ഡ് അഡ്വര്‍ടൈസിങ്: ബ്രിങ് ഫോര്‍ത്ത്.
Content Highlights: Arya and manager Jeevan Krishna Kumar`s caller film, produced by Mini Studio, releases its archetypal look
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·