Published: May 13, 2026 08:20 AM IST
1 minute Read
ന്യൂഡൽഹി ∙ ജൂൺ 11ന് ആരംഭിക്കുന്ന ലോകകപ്പ് ഫുട്ബോളിന്റെ സംപ്രേഷണം ദൂരദർശൻ ഏറ്റെടുത്തേക്കുമെന്നു സൂചന. ലോകകപ്പിന്റെ ഇന്ത്യയിലെ സംപ്രേഷണാവകാശത്തിന് ജിയോ ഹോട്സ്റ്റാർ വാഗ്ദാനം ചെയ്ത തുക വളരെക്കുറവാണെന്ന് ചൂണ്ടിക്കാട്ടി ഫിഫ നിരസിച്ചിരുന്നു. തുടർന്നാണു ദൂരദർശൻ ലോകകപ്പ് സംപ്രേഷണം ഏറ്റെടുക്കാൻ താൽപര്യമറിയിച്ച് രംഗത്തെത്തിയത്.
അതേസമയം, കരാർ അന്തിമമായില്ലെന്നും ഫിഫയുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും 2 ദിവസത്തിനുള്ളിൽ ഔദ്യോഗികമായി പ്രഖ്യാപനം നടത്തുമെന്നും ഡൽഹിയിലെ ദൂരദർശൻ കേന്ദ്രം വക്താക്കൾ അറിയിച്ചു. ഡിഡി ചാനലിലും ‘വേവ്സ്’ ഒടിടി പ്ലാറ്റ്ഫോമിലുമായി ലോകകപ്പ് സംപ്രേഷണം ചെയ്യാനാണ് ദൂരദർശന്റെ ആലോചന.
English Summary:







English (US) ·