
പ്രതീകാത്മക ചിത്രം, ആകാശ് അംബാനി | Photo: Facebook/ JioHotstar, PTI
ജിയോഹോട്‌സ്റ്റാര്‍ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായി മാറിയെന്ന് റിലയന്‍സ് ജിയോ ഇന്‍ഫോകോം ചെയര്‍മാന്‍ ആകാശ് അംബാനി. വെള്ളിയാഴ്ച നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അവകാശപ്പെട്ടത്. നിലവില്‍ പ്ലാറ്റ്‌ഫോമിന് 30 കോടി വരിക്കാരുണ്ട്. കൂടുതല്‍ രാജ്യങ്ങളിലേക്ക് അടക്കം പ്ലാറ്റ്‌ഫോം വ്യാപിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
മൂന്നും നാലുംസ്ഥാനത്തുള്ള രണ്ട് പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ഒന്നിച്ചു നല്‍കുന്നതിനേക്കാള്‍ ആറിരട്ടി കണ്ടന്റുകള്‍ ജിയോ ഹോട്‌സ്റ്റാര്‍ നല്‍കുന്നുണ്ടെന്ന് ആകാശ് അംബാനി അവകാശപ്പെട്ടു. 3.2 ലക്ഷം മണിക്കൂറിലധികമുള്ള കണ്ടന്റാണ് ജിയോ ഹോട്ട്‌സ്റ്റാര്‍ വാഗ്ദാനംചെയ്യുന്നത്. 30,000-ത്തിലധികം മണിക്കൂര്‍ കണ്ടന്റുകള്‍ പുതുതായി കൂട്ടിച്ചേര്‍ക്കപ്പെടുന്നുണ്ട്. നമ്മുടെ മീഡിയ- എന്റര്‍ടെയ്ന്‍മെന്റ് ബിസിനസ് റെക്കോര്‍ഡ് പ്രകടനമാണ് കാഴ്ചവെച്ചതെന്നും ആകാശ് അംബാനി പറഞ്ഞു.
ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറുമായി സംയോജിപ്പിച്ച് ജിയോഹോട്ട്സ്റ്റാര്‍ ആപ്പ് പുറത്തിറക്കിയതിന് ശേഷം, മൂന്ന് മാസത്തിനുള്ളില്‍ 60 കോടിയിലധികം ഉപയോക്താക്കള്‍ പ്ലാറ്റ്ഫോമില്‍ എത്തി. ഇതില്‍ 7.5 കോടിയിലധികം കണക്റ്റഡ് ടിവികളും ഇതില്‍ ഉള്‍പ്പെടുന്നു.
'ആഗോളതലത്തില്‍ ഡിസ്‌നിക്ക് ഏറ്റവും പ്രധാനപ്പെട്ട വിപണികളിലൊന്നാണ് ഇന്ത്യ. 30 കോടി വരിക്കാരുമായി മീഡിയ- എന്റര്‍ടെയ്ന്‍മെന്റ് രംഗത്ത് ജിയോസ്റ്റാര്‍ അതിവേഗം ഒരു ആഗോളശക്തിയായി മാറിയിരിക്കുന്നു', ഡിസ്‌നി സിഇഒ ബോബ് ഇഗര്‍ പറഞ്ഞു.
ജിയോ ഹോട്ട്‌സ്റ്റാര്‍ പ്ലാറ്റ്‌ഫോമില്‍ പുതിയ മൂന്ന് ഫീച്ചറുകള്‍ കൂടി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് പ്രഖ്യാപിച്ചു. കണ്ടെന്റുകള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ശബ്ദാധിഷ്ഠിത സെര്‍ച്ച് അസിസ്റ്റന്റായ 'റിയ', ഇഷ്ട ഭാഷകളില്‍ കണ്ട ന്റുനല്‍കുന്ന നല്‍കുന്ന വോയിസ് പ്രിന്റ്, ഒന്നിലധികം കാഴ്ചാ ഓപ്ഷനുകള്‍ നല്‍കുന്ന 'ജിയോലെന്‍സ്' എന്നിവയാണവ. ക്രിക്കറ്റ് കാണുന്നതിനായി, ഒന്നിലധികം ക്യാമറ ആംഗിളുകള്‍, ഭാഷ തിരഞ്ഞെടുക്കാനുള്ള സൗകര്യം, തല്‍ക്ഷണ ഹൈലൈറ്റുകള്‍, ലൈവ് സ്‌കോര്‍കാര്‍ഡുകള്‍ എന്നിവ ഒരേ സ്‌ക്രീനില്‍ നല്‍കുന്ന 'മാക്‌സ് വ്യൂ 3.0' എന്നിവയും അവതരിപ്പിച്ചു.
Content Highlights: JioHotstar Becomes World's 2nd Largest Streaming Platform
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·