Authored by: അശ്വിനി പി|Samayam Malayalam•23 May 2026, 4:26 p.m. IST
ഇനിയൊന്നും അമ്മയില്‍ ആരോടും പറയാനില്ല എന്ന അവസ്ഥയിലാണ് ഞാന്‍ രാജി വച്ചത്. പക്ഷേ കെട്ടുകഥകള്‍ പ്രചരിപ്പിക്കുമ്പോള്‍ ഞാനെന്തിന് മൗനം പാലിക്കണം, എന്റെ മനസാക്ഷിയെ ബോധ്യപ്പെടുത്താനെങ്കിലും ഇത് ഞാന്‍ പറയണം
അൻസിബ ഹസൻഎന്നെ കുറിച്ച് പല കഥകളും പറഞ്ഞ് പ്രചരിപ്പിക്കുന്നതായി ഞാന്‍ അറിഞ്ഞു. നീന കുറുപ്പ് ആണ് എന്നോട് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ടിനി ടോമിന്റെ ഡ്രൈവര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ തുടങ്ങിയവരെയൊക്കെ ഞാന്‍ മതപരിവര്‍ത്തനത്തിന് ശ്രമിച്ചു എന്നൊക്കെയാണ് പ്രചരണങ്ങള്‍. കൂടെ നടന്നവരും, വിശ്വസിച്ചവരും ഇങ്ങനെയൊക്കെ പറഞ്ഞ് പ്രചരിപ്പിക്കുമോ എന്നറിയാത്ത അവസ്ഥയിലാണ് ഞാന്‍.
Also Read: ഇതിപ്പോള്‍ പറയാന്‍ പാടുണ്ടോ എന്നറിയില്ല, പറഞ്ഞാല്‍ പ്രശ്‌നമാവും; തൃഷയോടുള്ള ബേസിലിന്റെ ക്രഷ്ജോയിന്റ് സെക്കട്ടറിയായി വന്നതുമുതല്‍ പല തരത്തിലുള്ള മാനസിക പീഡനങ്ങളും അനുഭവിക്കുകയാണ്. ഇനിയും അനുഭവിക്കാന്‍ വയ്യ എന്ന് കരുതിയാണ് കാരണം പറയാതെ രാജി വച്ചത്. പക്ഷേ കെട്ടുകഥകള്‍ പ്രചരിപ്പിക്കുന്നത് കണ്ടപ്പോള്‍, ഞാന്‍ ആരെ രക്ഷിക്കാനാണ് എല്ലാം സ്വയം സഹിക്കുന്നത് എന്ന് തോന്നി. എന്റെ മനസാക്ഷിയെ ബോധ്യപ്പെടുത്താനെങ്കിലും ഇതൊക്കെ തുറന്ന് പറയണം എന്ന് തോന്നിയതുകൊണ്ടാണ് ഇപ്പോള്‍ പറയുന്നത്.
Also Read: അവള്‍ പറഞ്ഞത് സത്യമാണ്, അത്രയും മോശം അവസ്ഥയിലാണ് അമേയ ജീവിതത്തിലേക്ക് വന്നത് എന്ന് ജിഷിന്‍
മറ്റൊരു എക്‌സിക്യുട്ടീവ് മെമ്പര്‍ എനിക്കെതിരെ പൊലീസ് കേസ് കൊടുത്തതിന്റെ പേരില്‍ മൂന്ന് മണിക്കൂര്‍ ആണ് എന്നെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. എന്നെ തകര്‍ക്കാനാണ് അങ്ങനെയൊരു വ്യാജ പരാതി നല്‍കിയത്, അത് അമ്മയില്‍ അന്വേഷിക്കണം എന്ന് അമ്മയില്‍ പറഞ്ഞപ്പോള്‍ ഇത്തരം ഊള പരാതികളൊന്നും എടുക്കാന്‍ കഴിയില്ല എന്നാണ് അന്ന് ടിനി ടോം പറഞ്ഞത്. ഇനി എനിക്കാരോടും അവിടെ ഒന്നും പറയാനില്ല എന്ന അവസ്ഥയിലാണ് രാജിവച്ചത് എന്നാണ് അന്‍സിബ പറഞ്ഞത്. കമ്മിറ്റിയില്‍ അഭിപ്രായം പറഞ്ഞതിന്റെ പേരിലാണ് വ്യക്തി വൈരാഗ്യം തീര്‍ക്കുന്നത് എന്നാണ് അന്‍സിബയുടെ ആരോപണം.






English (US) ·