'ജീവനാംശം ഇല്ലാതെ വിവാഹമോചനം! കോടികൾ വിട്ടുനൽകി; ഇപ്പോൾ ആസ്തി അതുക്കും മേലെ', പരസ്യങ്ങൾ, ഉദ്‌ഘാടനങ്ങൾ, ബ്രാൻഡ് അംബാസിഡർ

4 months ago 4

Authored by: ഋതു നായർ|Samayam Malayalam10 Sept 2025, 10:57 am

നാല്പത്തിയേഴ് കഴിഞ്ഞിട്ടും സിംഗിളായി തുടരുകയാണ് മഞ്ജു. ഇനിയൊട് ജീവിതം വേണ്ടേ എന്ന് അവരോട് ധൈര്യത്തോടെ ആരും ചോദിക്കുന്നതും കേട്ടിട്ടില്ല.

manju warrier s wealthiness  has grown adjacent    higher aft  her divorcement  done  advertisements inaugurations and marque  endorsementsമഞ്ജു വാര്യർ(ഫോട്ടോസ്- Samayam Malayalam)
മഞ്ജു വാര്യർ! പേരിലെ'വാര്യർക്ക്' 'യോദ്ധാവ്' എന്നാണ് അർഥം. ശരിക്കും ഒരു വാര്യർ തന്നെയാണ് മഞ്ജു. അവരുടെ സഹപ്രവർത്തകർ പോലും അത് സാക്ഷ്യപെടുത്തും. ഒരിക്കലും മഞ്ജുവിന്റെ ഒരു നെഗറ്റീവും ആർക്കും പറയാനില്ല. കാരണം ആ മുഖത്തെ പുഞ്ചിരിപോലെ തന്നെ ശത്രുക്കളോട് പോലും നിറഞ്ഞ ചിരിയോടെ മാത്രമേ ഈ നാല്പത്തിയേഴുകാരിയെ മലയാളികൾ കണ്ടിട്ടുള്ളു.

ഇന്ന് മലയാളത്തിൽ മാത്രമല്ല കേട്ടോ, അന്യഭാഷയിലും സ്റ്റാർ ആണ് മഞ്ജു വാര്യർ . തമിഴിൽ സൂപ്പർ സ്റ്റാറുകൾക്ക് ഒപ്പം സൂപ്പർ ഹിറ്റുകൾ നേടാൻ ഈ രണ്ടാം വരവിൽ മഞ്ജുവിന് സാധിച്ചു. മാതൃക ആക്കേണ്ട വ്യക്തിത്വം ആണ് മഞ്ജുവിന്. നാല്പത്തിയേഴിലെക്ക് കടക്കുമ്പോൾ ജീവിത്തിന്റെ ഈ യാത്രകൾ അത്ര സുന്ദരം ആയിരുന്നില്ല. ഏറ്റവും ഒടുവിലെ വിവാദം വരെ ഇതിൽ നിൽക്കുകയാണ്. പ്രതിബന്ധങ്ങൾ ഒരിക്കലും ഒരു വിവാദവും മഞ്ജുവിനെ ബാധിച്ചിട്ടില്ല. തുടക്കത്തിൽ പറഞ്ഞപോലെ ഒരു നെഗറ്റീവും അവരെ പറയാൻ ആർക്കുമില്ല.


നല്ലൊരു മകളായി ഭാര്യയായി അമ്മയായി ഒക്കെ ജീവിതം മുൻപോട്ട് പോകുന്നതിനിടയിൽ വന്ന വിഷയങ്ങളെ ഒരു പരാതിയും ഇല്ലാതെ മഞ്ജു വാര്യർ നേരിട്ടു. കുടുംബകോടതിയിൽ നിന്നും നിറഞ്ഞ കണ്ണുകളോടെ ഇറങ്ങി വരുന്ന മഞ്ജുവിന്റെ മുഖം ഇന്നും അവരെ സ്നേഹിക്കുന്നവരുടെ ഉള്ളിലുണ്ട്. എങ്കിലും ഒരു അവസരത്തിൽ പോലും മുൻ പങ്കാളിയെക്കുറിച്ച് മോശമായതൊന്നും അവർ സംസാരിച്ചില്ല. അവരുടെ ബന്ധത്തിൽ സംഭവിച്ചത് എന്ത് എന്ന് അറിയാൻ മാധ്യമ വിചാരണ പലകുറി നടന്നു പക്ഷേ അപ്പോഴും സ്വകാര്യതയെ മാനിക്കൂ എന്ന നയം ആണ് മഞ്ജു സ്വീകരിച്ചത്. പല അഭിമുഖങ്ങളിലും അവതാരകർ മാറി മാറി ചോദിച്ചിട്ടുണ്ട് അപ്പോഴും അദ്ദേഹത്തിന്റെ സ്വകര്യതയെ മാനിക്കുന്നു എന്നാണ് മഞ്ജു പറഞ്ഞത്.

ALSO READ: പത്ത് വർഷത്തെ പ്രണയവും ലിവിങ് റിലേഷനും; പാട്രിക്കും ആംബിയും വിവാഹിതരായി, സ്വപ്ന നിമിഷം!
ഡിവോഴ്സ് കാലഘട്ടത്തിൽ വന്ന വാർത്തകളിൽ എപ്പോഴും കേട്ടിരുന്ന ഒന്നാണ് തനിക്ക് വിലപ്പെട്ടതെല്ലാം വിട്ടുനൽകിയാണ് മഞ്ജു ആ പടി ഇറങ്ങിയതെന്ന് ജീവനാംശം ഒന്നും വാങ്ങാതെ, മുൻ പങ്കാളിയുടെയും തന്റെയും പേരിൽ ഉണ്ടായിരുന്നതൊക്കെ തിരിച്ചെഴുതി നൽകി എന്നുള്ള റിപ്പോർട്ടുകൾ പോലും ഒരു സമയത്ത് പ്രചരിച്ചു. രണ്ടാം വരവിൽ നഷ്ടമായതൊക്കെയും മഞ്ജു തിരികെ പിടിച്ചു. മൂന്നുകോടിക്ക് അടുത്താണ് സാലറി പാക്കേജ് എന്നാണ് റിപ്പോർട്ടുകൾ . പരസ്യങ്ങൾ, ഉദ്‌ഘാടനങ്ങൾ, ബ്രാൻഡ് അംബാസിഡർ എന്നിങ്ങനെ മഞ്ജു തൊടുന്ന മേഖലയിൽ നിന്നെല്ലാം വരുമാനവും അവരിലേക്ക് എത്തുന്നു.

ALSO READ: പൃഥ്വിരാജിന്റെ കൂടെ നിൽക്കുന്നത് കല്യാണി പ്രിയദർശൻ അല്ല! എന്റെ മകൻ അരുൺ; വൈറൽ ചിത്രത്തിനുപിന്നിലെ യാഥാർഥ്യം
വിവാഹമോചനം കഴിഞ്ഞിട്ട് നാളുകൾ കഴിഞ്ഞെങ്കിലും ഇന്നും സിംഗിൾ ലൈഫിൽ ആണ് മഞ്ജു. ഇനിയൊരു വിവാഹത്തെ കുറിച്ച് അവരോട് ഇത് വരെയും മാധ്യമങ്ങൾ ചോദിച്ചുകേട്ടിട്ടില്ല. വാസ്തവ വിരുദ്ധമായ ഗോസിപ്പുകൾ ഒഴിച്ചാൽ മഞ്ജുവിനെ കുറിച്ച് നല്ലത് പറയാൻ മാത്രമേ ആളുകൾക്ക് കഴിയൂ. ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാൻ ഒരുപാട് കഥാപാത്രങ്ങൾ ലോക സിനിമക്ക് സമ്മാനിക്കാൻ അവർക്ക് സാധിക്കട്ടെ എന്നാണ് ആരാധകരുടെ ആശംസകൾ.

Read Entire Article