17 May 2025, 07:08 AM IST

നടി ഗൗതമി | ഫോട്ടോ: മാതൃഭൂമി ആർക്കൈവ്സ്
ചെന്നൈ: ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നുമാവശ്യപ്പെട്ട് നടിയും രാഷ്ട്രീയപ്രവർത്തകയുമായ ഗൗതമി ചെന്നൈ പോലീസ് കമ്മിഷണർക്ക് പരാതിനൽകി. സ്വത്തുതർക്കവുമായി ബന്ധപ്പെട്ടാണ് പല വ്യക്തികളിൽനിന്നായി ഭീഷണിവരുന്നതെന്ന് പരാതിയിൽ പറയുന്നു.
നീലങ്കരയിൽ തനിക്കുള്ള ഒൻപതുകോടി രൂപ വിലവരുന്ന വസ്തു അഴകപ്പൻ എന്നയാൾ കൈവശപ്പെടുത്തിയെന്ന് ആരോപിച്ച് ഗൗതമി നേരത്തേ പരാതിനൽകിയിരുന്നു. കോടതി ഉത്തരവിനെത്തുടർന്ന് വസ്തു മുദ്രവെച്ചിരിക്കുകയാണ്.
ഇവിടത്തെ അനധികൃത നിർമിതികൾ പൊളിച്ചുകളയുന്നതിനായി ചില ഉദ്യോഗസ്ഥർ കൈക്കൂലി ചോദിക്കുന്നുണ്ടെന്നും ചില അഭിഭാഷകർ ഭീഷണിമുഴക്കുന്നുണ്ടെന്നും ഗൗതമി പറയുന്നു. ചിലർ പ്രതിഷേധപ്രകടനത്തിന് പദ്ധതിയിടുന്നുണ്ടെന്നും അറിഞ്ഞു. അത് തന്നെ അപായപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമാണെന്ന് സംശയിക്കുന്നെന്ന് പരാതിയിൽ പറയുന്നു.
ബിജെപി പ്രവർത്തകയായിരുന്ന ഗൗതമി, തന്റെ സ്വത്തുതട്ടിയെടുത്തയാളെ പാർട്ടിനേതൃത്വം സംരക്ഷിക്കാൻശ്രമിച്ചു എന്നാരോപിച്ചാണ് പാർട്ടി വിട്ടത്. കഴിഞ്ഞവർഷം അണ്ണാ ഡിഎംകെയിൽ ചേർന്നു.
തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളിൽ തിരക്കുള്ള നടിയായിരുന്ന ഗൗതമി ആന്ധ്രയിലും കർണാടകത്തിലും തമിഴ്‌നാട്ടിലും ബിജെപിക്കുവേണ്ടി പ്രചാരണത്തിനിറങ്ങിയിരുന്നു.
Content Highlights: Gautami, Actress and Politician, Seeks Police Protection Amidst Life Threat
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·