ഓരോ പിറന്നാളും അത് വരെ നടന്ന വഴികളിലെ ഓര്‍മകളിലെല്ലാം വസന്തം മാത്രമാണ്. ഞാന്‍ കൊണ്ട മഴകളിലും .. കുത്തി ഒലിച്ചു പോയ വേദനകളിലും ഒരു കുടക്കീഴില്‍ എന്റെ കൈകുമ്പിളില്‍ ഒരു കുടന്ന പൂവും ഇത്തിരി വെളിച്ചവും ഒരു പിടി മഞ്ചാടിയും ഒരു കുഞ്ഞു ജൂവലിന്റെ ചിരിയും ഞാന്‍ സൂക്ഷിച്ചു! ഇനിയും ചിരിയോടെ തെളിച്ചത്തോടെ.. ജീവിക്കാന്‍ ഉള്ള ആര്‍ത്തിയോടെ ഒരു സ്വപ്നകാരി! ഒരു പ്രേമകാരി! ഒരു കഥാകാരി! സ്വര്‍ണ്ണ വെളിച്ചത്തില്‍ പെണ്ണൊരുത്തി! - എന്നാണ് ജുവല്‍ ഫോട്ടോയ്‌ക്കൊപ്പം എഴുതിയിരിക്കുന്നത്.
പോസ്റ്റിന് താഴെ ജുവല്‍ മേരിക്ക് ആശംസകള്‍ അറിയിച്ച് നിരവധി കമന്റുകളാണ് എത്തുന്നത്. ജീവിതത്തെ അത്രമേല്‍ പോസിറ്റീവായി കാണുന്ന ആളാണ് ജുവല്‍. കാന്‍സര്‍ വന്നപ്പോള്‍ പോലും അതിനോട് ധീരമായി പൊരുതി.
ടെലിവിഷന്‍ ആങ്കറിങിലൂടെയാണ് ജുവല്‍ പ്രേക്ഷക ശ്രദ്ധ നേടിയത്. ഡി ഫോര്‍ ഡാന്‍സ് പോലുള്ള ഒരുപാട് ടെലിവിഷന്‍ ഷോകള്‍ ഹോസ്റ്റ് ചെയ്ത ജുവല്‍, നിരവദി സ്‌റ്റേജ് ഷോകളുടെയും ഹോസ്റ്റ് ആയി എത്തിയിട്ടുണ്ട്.
മമ്മൂട്ടിയുടെ നായികയായിട്ടാണ് ജുവല്‍ മേരി സിനിമ ലോകത്തേക്ക് എത്തിയത്. ഉട്ടോപ്യയിലെ രാജാവ് എന്ന ചിത്രമായിരുന്നു ആദ്യം. അത് കഴിഞ്ഞ് ഉടനെ ചെയ്തതും മമ്മൂട്ടി ചിത്രം തന്നെ. പത്തേമാരി എന്ന സിനിമയിലെ ഭാര്യ വേഷവും ഏറെ ശ്രദ്ധ നേടിയിരുന്നു. തുടര്‍ന്ന് ഒരേ മുഖം, തൃശവപേരൂര്‍ ക്ലിപ്തം, ഞാന്‍ മേരിക്കുട്ടി, ക്ഷണികം, ആന്റണി, എ രഞ്ജിത്ത് സിനിമ, ഗെറ്റ് സെറ്റ് ബേബി പോലുള്ള സിനിമകളിലും ചെറിയ വേഷങ്ങളിലൂടെ ജുവല്‍ അഭിനയത്തില്‍ സജീവമായി




English (US) ·