Authored by: അശ്വിനി പി|Samayam Malayalam•15 May 2026, 6:01 p.m. IST
സീതത്തോട് എന്ന തന്റെ നാടിന് വേണ്ടിയും നാട്ടുകാര്‍ക്ക് വേണ്ടിയും പ്രവൃത്തിക്കുന്ന ആളാണ് ദീപ്തി സീതത്തോട്. എല്ലാ വിശേഷങ്ങളും തന്റെ യൂട്യൂബ് ചാനലിലൂടെയും താരം പങ്കുവയ്ക്കാറുണ്ട്
ദീപ്തി സീതത്തോട്ഞാനൊരു ടീച്ചറായൊക്കെ ജോലി ചെയ്തിരുന്ന ആളാണ്. പല നാടുകളിലൊക്കെ പോയി, പക്ഷേ എന്റെ നാടും ഇവിടത്തെ അന്തരീക്ഷവും തന്നെയാണ് ഏറ്റവും പ്രിയം എന്ന് തോന്നിയാണ് ഇവിടെ കൃഷിയും കോഴിയും മറ്റ് വളര്‍ത്തു മൃഗങ്ങളുമൊക്കെയായി ജീവിക്കുന്നത്. അതിനൊപ്പം ഇവിടെ ഹോം സ്‌റ്റേ നടത്താനും, കശ്മിരീലും മാലിദ്വീപിലും ട്രിപ്പ് സംഘടിപ്പിക്കുന്ന ട്രാവല്‍ ഏജന്‍സിയും നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് നല്‍കിയ ഫോണ്‍ നമ്പറുകളിലേക്കാണ് കുല്‍സിതങ്ങള്‍ ആവശ്യപ്പെട്ട് കോളുകള്‍ വരുന്നത്.
Also Read: ആ മനുഷ്യന്‍ വരില്ല, ഒറ്റ സിനിമയും ഞാന്‍ സമാധാനത്തോടെ ചെയ്തതല്ല, ഒരുപാട് സ്ട്രസ്സ് അനുഭവിച്ചു; ഷീലു എബ്രഹാംരാത്രി ഒരുപാട് വൈകി ഇത്തരം കോളുകള്‍ നിരന്തരം വരുന്നു, ജീവിക്കാന്‍ വേണ്ടി തുടങ്ങിയ വരുമാന മാര്‍ഗമാണ്, എന്തിനാണ് ആളുകള്‍ ഈ വിധം അതിനെ കാണുന്നത് എന്ന് മനസ്സിലാവുന്നില്ല. അതും സ്വന്തം നമ്പറില്‍ നിന്ന് വിളിക്കാന്‍ കാണിച്ച ധൈര്യത്തെ സമ്മതിക്കുന്നു. ഇതുപോലെ എത്ര സ്ത്രീകള്‍ നടത്തുന്ന ബിസിനസ്സുകള്‍ ഇത്തരം പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടാവും. ജീവിക്കാനാണ് പല സ്ത്രീകളും തുണിക്കട ബിസിനസ്സും ഓര്‍ണമെന്റ്‌സ് ബിസിനസ്സുമെല്ലാം നടത്തുന്നത്. അവരൊക്കെ നേരിടുന്ന പ്രശ്‌നങ്ങള്‍ എത്രത്തോളം ഭീകരമായിരിക്കും.
Also Read: ഇത്രയേ ഞങ്ങള്‍ പ്രതീക്ഷിച്ചുള്ളൂ, രണ്ടാം പകുതിയിലെ ആ രംഗം പൊളി!! കറുപ്പ് സിനിമയെ കുറിച്ചുള്ള പ്രേക്ഷക പ്രതികരണം
ഞങ്ങളെ വിളിച്ച് മോശമായി സംസാരിച്ച ആളെ തിരിച്ച് വിളിച്ച് കണക്കിന് കൊടുത്തിട്ടുണ്ട്. (ആ ഓഡിയോ ദീപ്തി വീഡിയോയില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്) ഭാര്യയും മക്കളുമൊക്കെയായി നടക്കുന്ന ആളാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്. ഇതൊരു മുന്നറിയിപ്പാണ്. ഇപ്പോള്‍ അവരുടെ പേരും മറ്റ് വിവരങ്ങളും പുറത്തുവിടാത്തത് ഒന്നുമറിയാതെ വീട്ടിലിരിക്കുന്നവരെ ഓര്‍ത്താണ്. പക്ഷേ തുടര്‍ന്നും കോളുകള്‍ വന്നാല്‍ പേര് വിവരങ്ങള്‍ എല്ലാം തുറന്ന് പറയുകയും കേസ് നല്‍കുകയും ചെയ്യും എന്ന് ദീപ്തി സീതത്തോട് വ്യക്തമാക്കി.






English (US) ·