ആസിഫ് അലിയെ നായകനാക്കി താമര്‍ സംവിധാനം ചെയ്യുന്ന 'സര്‍ക്കീട്ട്' എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ജീവിത പ്രതീക്ഷയുടെ പശ്ചാത്തലത്തിലൊരുക്കിയിരിക്കുന്ന 'ഹോപ്പ് സോങ്' എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 'സര്‍ക്കീട്ട്' ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. അന്‍വര്‍ അലിയുടേതാണ് വരികള്‍. കപില്‍ കപിലനാണ് ആലപിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ചിത്രത്തിലെ ജെപ്പ് സോങിനും മികച്ച വരവേല്‍പ്പാണ് ലഭിച്ചത്. ഗാനം ഇപ്പോഴും ട്രെന്‍ഡിങ്ങില്‍ തുടരുന്നുണ്ട്.
മലയാളത്തിലും അന്യഭാഷകളിലും സംഗീത സംവിധായകനെന്ന നിലയില്‍ ഇരിപ്പിടമുറപ്പിച്ച ഗോവിന്ദ് പാട്ടുകാരന്‍, വയലിനിസ്റ്റ്, മ്യൂസിക് പ്രൊഡ്യൂസര്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ്. എം. ജയചന്ദ്രന്‍, ഔസേപ്പച്ചന്‍, ഗോപിസുന്ദര്‍, ഹിതേഷ് സോണിക് തുടങ്ങിയവര്‍ക്കൊപ്പമെല്ലാം പ്രവര്‍ത്തിച്ച ഗോവിന്ദ് 2011-ല്‍ പ്രദര്‍ശനത്തിനെത്തിയ 'അസുരവിത്ത്' എന്ന ചിത്രത്തിനുവേണ്ടിയാണ് ആദ്യമായി പശ്ചാത്തലസംഗീതം ഒരുക്കുന്നത്. തൈക്കൂടം ബ്രിഡ്ജ് എന്ന സംഗീത ബാന്‍ഡിലൂടെ മുന്‍പേ തന്നെ ശ്രദ്ധ നേടിയ ഗോവിന്ദ് വസന്ത '96' എന്ന ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കിയതോടെയാണ് കൂടുതല്‍ ജനകീയനായി മാറുന്നത്. 2017-ല്‍ പുറത്തിറങ്ങിയ ബിജോയ് നമ്പ്യാര്‍ ചിത്രം 'സോളോ'യില്‍ നന്ദ എന്ന കഥപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തവണ ഗോവിന്ദ് ഒരു സംഗീത മാജിക്ക് തന്നെയാണ് 'സര്‍ക്കീട്ടി'ലൂടെ പ്രേക്ഷകര്‍ക്കായി നല്‍കിയിരിക്കുന്നത്
പൂര്‍ണ്ണമായും ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രീകരിച്ച 'സര്‍ക്കീട്ട്', യുഎഇ, ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലായി 40 ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയ്‌ലറും സോഷ്യല്‍മീഡിയയില്‍ നല്ല പ്രേക്ഷകപ്രതികരണം നേടിയിട്ടുണ്ട്. കഥാപാത്രങ്ങളുടെ സൗഹൃദ ബന്ധവും ഇമോഷന്‍സും വ്യക്തമാക്കുന്ന ട്രെയ്‌ലര്‍ പ്രേക്ഷകരില്‍ സിനിമയെ കുറിച്ചുള്ള പ്രതീക്ഷ കൂട്ടുകയാണ് ചെയ്യുന്നത്. ആസിഫ് അലി, ബാലതാരം ഓര്‍ഹാന്‍ എന്നിവരെ കൂടാതെ ദിവ്യ പ്രഭ, ദീപക് പറമ്പോല്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്സാണ്ടര്‍, സ്വാതിദാസ് പ്രഭു, സുധീഷ് സ്‌കറിയ, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍, പ്രവീണ്‍ റാം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രേക്ഷക- നിരൂപക ശ്രദ്ധ നേടിയ താമറിന്റെ ആദ്യ ചിത്രമായ 'ആയിരത്തിയൊന്നു നുണകള്‍' എന്ന സിനിമക്ക് ശേഷം പുറത്തിറങ്ങുന്ന ചിത്രം കൂടിയാണിത്.
ഛായാഗ്രഹണം: അയാസ് ഹസന്‍, സംഗീതം: ഗോവിന്ദ് വസന്ത, എഡിറ്റര്‍: സംഗീത് പ്രതാപ്, പ്രൊജക്റ്റ് ഡിസൈനര്‍: രഞ്ജിത് കരുണാകരന്‍, കലാസംവിധാനം: വിശ്വനാഥന്‍ അരവിന്ദ്, വസ്ത്രാലങ്കാരം: ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ്: സുധി, ലൈന്‍ പ്രൊഡക്ഷന്‍: റഹിം പിഎംകെ, സിങ്ക് സൗണ്ട്: വൈശാഖ്, പിആര്‍ഒ: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, പോസ്റ്റര്‍ ഡിസൈന്‍: ഇല്ലുമിനാര്‍ട്ടിസ്റ്റ്, സ്റ്റില്‍സ്: എസ്ബികെ ഷുഹൈബ്.
Content Highlights: Govind Vasantha`s `Hope Song` from the Asif Ali starrer `Sarkeet` is retired now
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·