Authored by: അശ്വിനി പി|Samayam Malayalam•22 Apr 2026, 10:36 americium IST
സുമതി വളവ് എന്ന ചിത്രത്തിന്റെ സംവിധായകന്‍ വിഷ്ണുവിനെയും എഴുത്തുകാരന്‍ അഭിലാഷിനെയും വിശ്വസിക്കരുത്, കള്ളന്മാരാണ്. നദികളില്‍ സുന്ദരി യമുന എന്ന ചിത്രത്തിന്റെ സംവിധായകരായ വിജേഷും ഉണ്ണിയും എന്നെ പറഞ്ഞ് പറ്റിച്ച് ചതിച്ചു എന്ന് പറഞ്ഞാണ് മുരളി ചങ്ക് പൊട്ടിക്കരയുന്നത്.

ഇപ്പോഴിതാ എല്ലാവരും തന്നെ ചതിച്ചു ജീവിതം കൈവിട്ടു പോയി എന്ന് പറഞ്ഞ് പൊട്ടിക്കരയുന്ന മുരളിയുടെ വീഡിയോ നവമാധ്യമങ്ങളില്‍ വൈറലാവുന്നു. ബിസിനസ്സില്‍ പലരും എന്നെ ചതിച്ചു, എല്ലാവരെയും വിശ്വസിച്ചു. കോടികള്‍ നഷ്ടപ്പെട്ടു, ബിസിനസ്സിലേക്കിറക്കിയ പൈസയൊന്നും തിരിച്ചുവന്നില്ല, ടൈല്‍ വാങ്ങിയ മലയാളികള്‍ കാശ് തന്നില്ല എന്നൊക്കെയാണ് മുരളി പറയുന്നത്.
Also Read: അരവിന്ദ് സ്വാമിയ്‌ക്കൊപ്പം ഗോസിപ് വരണം എന്ന് ഏറെ ആഗ്രഹിച്ചു; മറ്റൊരു ഗോസിപ് കാരണമാണ് പെട്ടന്ന് കല്യാണം കഴിഞ്ഞത് എന്ന് കസ്തൂരിനദികളില് സുന്ദരിയ യമുന എന്ന ചിത്രത്തിന്റെ സംവിധായകരായ വിജേഷ് പാണത്തൂരും ഉണ്ണി വെള്ളോറയും ഞങ്ങള്‍ അസിസ്റ്റന്റ് ഡയരക്ടറാണ് എന്നൊക്കെ പറഞ്ഞാണ് എന്നെ കാണാന്‍ വന്നത്. അവരെ വിശ്വസിച്ചാണ് ഞാന്‍ സിനിമ നിര്‍മിച്ചത്. പക്ഷേ അവര്‍ക്ക് സംവിധാനം ചെയ്യാനൊന്നും അറിയില്ലായിരുന്നു, അവരെന്നോട് കള്ളം പറഞ്ഞതാണ്. സിനിമ പൊട്ടി. അതുപോലെ സുമതി വളവ് എന്ന സിനിമയും സംവിധാനം ചെയ്ത് ചതിക്കപ്പെട്ടു. ഏഴ് കോടി രൂപയോളം നഷ്ടം വന്നു എന്നാണ് മുരളി പറഞ്ഞ് കരയുന്നത്.
Also Read: ഞാന്‍ മരിച്ചാലും ഉമ ആരോഗ്യത്തോടെ ജീവിക്കണം, ആരും അവളെ നോക്കാനുണ്ടാവില്ല; റിയാസ് ഖാന്റെ വാക്കുകള്‍, കണ്ണ് നിറഞ്ഞ് ഉമ
ഭാര്യയോടും മക്കളോടുമൊപ്പം ജീവിച്ചിട്ട് മതിയായില്ല. എനിക്കിപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ പറ്റുന്നില്ല. ഒരുപാട് കടങ്ങള്‍ ഇതിനോടകമെനിക്കുണ്ട്. അതിന്റെ കൂടെ ഇതും. എന്നെ കടക്കാര്‍ ജീവിക്കാന്‍ സമ്മതിക്കുന്നില്ല, എനിക്ക് ജീവിക്കാന്‍ കൊതിയുണ്ട്. എല്ലാവരും എന്നെ ചതിച്ച് വഞ്ചിച്ച് ഈ അവസ്ഥയിലെത്തിച്ചു. സുമതി വളവിന്റെ സംവിധായകന്‍ വിഷ്ണുവിനെയും എഴുത്തുകാരന്‍ അഭിലാഷിനെയും വിശ്വസിക്കരുത്. അവര്‍ കള്ളന്മാരാണ്. എന്നെ എന്തിന് പറഞ്ഞ് പറ്റിച്ചു എന്നെനിക്ക് സത്യമറിയണം. നന്നായി പോയ എന്റെ ജീവിതം സിനിമയിലേക്ക് വലിച്ചിട്ടത് വിജേഷും ഉണ്ണിയുമാണ്. ദൈവം അവര്‍ക്ക് മാപ്പ് കൊടുക്കാന്‍ പോകുന്നില്ല- ചങ്കുപൊട്ടിക്കരഞ്ഞുകൊണ്ട് മുരളി കുന്നംപറമ്പത്ത് പറഞ്ഞു.






English (US) ·