ജീവിതം തിരിച്ചുപിടിച്ചു, ഇപ്പോള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യവും സന്തോഷവും വലുതാണ്; എങ്ങനെ എല്ലാം സംഭവിച്ചു എന്ന് എലിസബത്ത്

1 month ago 5

Authored by: അശ്വിനി പി|Samayam Malayalam28 Apr 2026, 1:36 p.m. IST

കല്യാണം കഴിച്ച് കുട്ടികളും ഭര്‍ത്താവുമൊക്കെ ജീവിക്കാനുള്ള കൃത്യമായ പ്ലാനിലായിരുന്നു ഞാന്‍ ജീവിച്ചിരുന്നത്. അതൊന്ന് താളം തെറ്റിയാല്‍ എന്താവും എന്ന് ചിന്തിച്ചിരുന്നതേയില്ല. പക്ഷേ ഇപ്പോള്‍ എല്ലാം പഠിച്ചു എന്ന് എലിസബത്ത് പറയുന്നു

elizabath udayanഎലിസബത്ത് ഉദയൻ
ഒരു സമത്ത് വാര്‍ത്തകളില്‍ ഏറെ നിറഞ്ഞു നിന്ന പേരായിരുന്നു എലിസബത്ത് . നടന്‍ ബാലയുമായുള്ള വിവാഹവും, വിവാഹ മോചനവും എല്ലാ ചര്‍ച്ചയായി. മാനസികവും ശാരീരികവുമായി ബാലയില്‍ നിന്ന് അനുഭവിച്ച പീഡനങ്ങളെ കുറിച്ച് യൂട്യൂബ് വീഡിയോയിലൂടെയുള്ള എലിസബത്തിന്റെ തുറന്നു പറച്ചില്‍ വലിയ രീതിയിലുള്ള വിവാദമായി മാറിയിരുന്നു.

ഇപ്പോഴിതാ കാലങ്ങള്‍ക്ക് ശേഷം ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ് എലിസബത്. ആ പ്രശ്‌നത്തിലൂടെ നേരിട്ട മാനസിക സമ്മര്‍ദ്ദങ്ങളില്‍ നിന്നം ഡിപ്രഷനില്‍ നിന്നും താന്‍ എങ്ങനെ പുറത്തു കടന്നു എന്നതാണ് വീഡിയോയില്‍ എലിസബത്ത് പറയുന്നത്. ഇപ്പോള്‍ പൂര്‍ണമായും സ്വാതന്ത്ര്യം അനുഭവിക്കാനും സന്തോഷിക്കാനും സാധിക്കുന്നുണ്ട് എന്ന് എലിസബത്ത് പറയുന്നു

എങ്ങനെയാണ് ഇതില്‍ നിന്ന് പുറത്തു കടന്നത് എന്ന് ചോദിച്ചുകൊണ്ട് വന്ന മെസേജിന് റിപ്ലേ നല്‍കുകയായിരുന്നു എലിസബത്ത്. ഇത്തരം പ്രശ്‌നം ഉണ്ടാവുമ്പോള്‍ തീര്‍ച്ചയായും വേണ്ടത് നല്ലൊരു സൈക്കാര്‍ട്ടിസ്റ്റിനെ കാണുക എന്നത് തന്നെയാണ്. മെഡിസിന്‍ വേണോ, കൗണ്‍സിലിങ് മതിയോ എന്നൊക്കെയുള്ളത് അപ്പോള്‍ അവര്‍ തീരുമാനിക്കും. സൈക്കാര്‍ട്ടിസ്റ്റിനെ കാണാന്‍ നാണക്കേടൊക്കെ തോന്നുന്നവരുണ്ടാവും, പക്ഷേ അതിനെക്കാള്‍ വലുതാണ് നമ്മുടെ മാനസികാരോഗ്യം എന്ന് മനസ്സിലാക്കുക.

Also Read: 38 വര്‍ഷത്തെ ദാമ്പത്യം, ഇപ്പോഴും ഇതൊരു തുടക്കമാണെന്ന് തോന്നുന്നു എന്ന് മോഹന്‍ലാല്‍; വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ പോയതാണോ?

നിരന്തരമായ സൈബര്‍ അറ്റാക്കുകളും, മറ്റ് കുറ്റപ്പെടുത്തലുകളുമൊക്കെ കേള്‍ക്കുമ്പോള്‍ നമ്മള്‍ വല്ലാതെ തളരും, ഫ്രസ്റ്റേറ്റഡ് ആവും. പക്ഷേ അതിനപ്പുറത്തേക്ക് നമുക്ക് വേണ്ടി എന്ത് ചെയ്യാന്‍ പറ്റും എന്ന് ചിന്തിക്കുകയും, നമ്മുടെ വളര്‍ച്ച എത്രത്തോളം പ്രധാനമാനമാണെന്ന് തിരിച്ചറിയുകയും ചെയ്യുക. ടൈം ഹീല്‍ ചെയ്യും എന്ന് പറയുന്നത് സത്യമാണ്. കുറച്ച് കാലം കഴിയുമ്പോള്‍ അനുഭവിച്ച വേദനകളൊന്നും ഒന്നുമല്ലാതെയാവും എന്നല്ല. അതൊന്നും മറക്കാനും പറ്റില്ലായിരിക്കാം. പക്ഷേ അതിന്റെ പ്രാധാന്യം കുറയും.

എന്തെങ്കിലും ഒരു ലക്ഷ്യം മുന്നില്‍ വച്ചതിന് ശേഷം മുന്നോട്ടു പോകുക. ഞാന്‍ തടി കുറക്കണം എന്ന ലക്ഷ്യമാണ് മുന്നില്‍ വച്ചത്. പെട്ടന്ന് തടി കൂടിയപ്പോഴുണ്ടായ ഒരുപാട് പ്രശ്‌നങ്ങളും വേദനകളും മാറുന്നതിനൊപ്പം എനിക്കൊരു ആത്മവിശ്വാസം വരാനും അതിലൂടെ സാധിച്ചു. ഒരാളില്‍ നിന്ന് ചതി നേരിട്ടു കഴിഞ്ഞാല്‍ എപ്പോഴും നമ്മള്‍ വലിയ സീറോ ആയിപ്പോവും. പൂജ്യത്തില്‍ നിന്ന് തുടങ്ങേണ്ടി വരും. പക്ഷേ കുഴപ്പമില്ല, അതൊരു അനുഭവമായി കണ്ട് മുന്നോട്ടു പോകാം.


എനിക്കിപ്പോള്‍ 31 വയസ്സായി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഞാന്‍ പഠിച്ച കാര്യങ്ങള്‍, 25 കൊല്ലത്തിനിടയില്‍ എനിക്ക് പഠിക്കാനായിട്ടില്ല. കല്യാണം വരെ എന്റെ അച്ഛനും അമ്മയുമാണ് എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്. ഒന്നിനും ഒരു കണക്കുമുണ്ടായിരുന്നില്ല. പിന്നീട് കഴിച്ച ഭക്ഷണത്തിന് പോലും കണക്ക് പറയേണ്ടി വന്ന അവസരത്തില്‍, പണം സമ്പാദിക്കാനും സേവ് ചെയ്യാനും വരെ ഞാന്‍ പഠിച്ചു.

ഭയങ്കരമായി ഞാനിപ്പോള്‍ ബെറ്റര്‍ ആയി എന്നല്ല. പക്ഷേ അന്നത്തെ അവസ്ഥയില്‍ നിന്ന് ഒരുപാട് മുന്നോട്ടു വന്നു. ജീവിതം ഇപ്പോള്‍ ആസ്വദിക്കാന്‍ കഴിയുന്നുണ്ട്. സ്വാതന്ത്ര്യം എന്ന് പറയുമ്പോള്‍ അതിനൊരു വിലയുണ്ട് എന്ന് മനസ്സിലായി. പണ്ട് പ്ലസ്ടു കഴിഞ്ഞിട്ട് എംബിബിഎസ്, അത് കഴിഞ്ഞ് എംഡി ചെയ്യണം. അതിനിടയില്‍ വിവാഹം ചെയ്യണം, കുട്ടികള്‍ വേണം എന്നൊക്കെയുള്ള കൃത്യമായ പ്ലാനായിരുന്നു. ഇതിനിടയില്‍ തെറ്റിപ്പോയാല്‍ എന്ത് ചെയ്യണം എന്നൊന്നും അറിയില്ലായിരുന്നു. പക്ഷേ ഇപ്പോള്‍ പ്ലാന്‍ എ യും ബിയും എല്ലാമുണ്ട്. ഒരു തീരുമാനം എടുക്കുമ്പോഴും ആലോചിക്കാന്‍ തുടങ്ങി. ഒറ്റയ്ക്കുള്ള സമയം ആസ്വദിക്കാനും ഇഷ്ടപ്പെടാനും തുടങ്ങി- എലിസബത്ത് പറഞ്ഞു
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article