ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടബോധം ധനുഷുമായുള്ള ബന്ധം ഇല്ലാതായതാണ്; മരണം വരെ ആ സ്‌നേഹം എനിക്കുണ്ടാവും എന്ന് വിക്കി

1 month ago 7

ധനുഷും നയന്‍താരയുമായുള്ള പ്രശ്‌നത്തിന്റെ പേരില്‍ വിഘ്‌നേശ് ശിവന് തന്റെ ഗുരുസ്ഥാനിയനായ ഒരാളുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ഒന്നുമില്ലാത്ത അവസ്ഥയില്‍ കൈ കൊടുത്ത ആളാണ് ധനുഷ്. കുറ്റബോധമില്ല, നഷ്ടബോധം മാത്രമേ ആ ബന്ധം ഇല്ലാതായതിലുള്ളൂ എന്ന് വിഘ്‌നേശ് ശിവന്‍ പറയുന്നു

dhanush wikkiധനുഷുമായുള്ള ബന്ധത്തെ കുറിച്ച് വിഘ്നേശ് ശിവൻ
ധനുഷ്- നയന്‍താര പ്രശ്‌നം സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ ചര്‍ച്ചയായതാണ്. വിഘ്‌നേശ് ശിവന്‍ സംവിധാനം ചെയ്ത, നയന്‍താര നായികയായി അഭിനയിച്ച നാനും റൗഡിതാന്‍ എന്ന ചിത്രം നിര്‍മിച്ചത് ധനുഷാണ്. ആ സെറ്റില്‍ വച്ചായിരുന്നു ഇരുവര്‍ക്കുമിടയിലെ പ്രശ്‌നം. ഷൂട്ടിങ് പൂര്‍ത്തിയാക്കാതെ ഇരുവരും പ്രണയിച്ചു നടന്ന് നിര്‍മാതാവിന് നഷ്ടം വരുത്തി എന്നാരോപിച്ചാണ് ഇരു കൂട്ടര്‍ക്കുമിടയില്‍ പ്രശ്‌നം ആരംഭിച്ചത്.

നയന്‍ വിക്കി പ്രണയ വിവാഹത്തിന്റെ ഡോക്യുമെന്ററിയില്‍ നാനും റൗഡിതാന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചെടുത്ത ഫോട്ടോയും വീഡിയോയും പാട്ടുമൊക്കെ ഉള്‍പ്പെടുത്തുന്നതിനെതിരെ ധനുഷ് രംഗത്ത് വന്നതോടെയാണ് ഇരുകൂട്ടരും തമ്മിലുള്ള പ്രശ്‌നം കോടതി വരെ എത്തിയത്. ഇപ്പോഴിതാ ആ സൗഹൃദത്തില്‍ സംഭവിച്ച വിള്ളലിനെ കുറിച്ച് വിഘ്‌നേശ് ശിവന്‍ സംസാരിക്കുന്നു.

Also Read: കണ്ണ് മൂടി ജീവിക്കുകയൊന്നും അല്ലല്ലോ, നയന്‍താരയുടെ പഴയ ബന്ധങ്ങളെ കുറിച്ചൊക്കെ എനിക്കറിയാം എന്ന് വിഘ്‌നേശ് ശിവന്‍

ഇന്ന് ഞാന്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ അതിന് കാരണം ധനുഷ് സര്‍ ആണ്. എനിക്ക് അപ്പ ഫിഗര്‍ ആണ് അദ്ദേഹം. ജൂലൈ 28 ന് ആണ് ധനുഷ് സാറിന്റെ ബര്‍ത്ത് ഡേ, ജൂലൈ 28 എന്ന ഡേറ്റിലാണ് എനിക്ക് എന്റെ അച്ഛനെ നഷ്ടപ്പെട്ടത്. ആ ഒരു കാര്യമാണ് എനിക്കേറ്റവും ആദ്യം സ്‌ട്രൈക്ക് ചെയ്യുന്നത്.

ആദ്യത്തെ പടം വിജയിച്ചതിന് ശേഷം പിന്നീട് ചെയ്ത സിനിമകളുടെ പരാജയം, എന്ത് ചെയ്യണം എന്നറിയാതെ നിന്ന ഘട്ടത്തില്‍ എനിക്കൊരു വഴികാണിച്ചു തന്ന ആളാണ് ധനുഷ് സര്‍. അദ്ദേഹത്തിന്റെ സിനിമകളില്‍ പോസ്റ്റര്‍ ഡിസൈന്‍ ചെയ്‌തൊക്കെയാണ് ഞാന്‍ വീണ്ടും തിരിച്ചു കയറിയത്. ആ ബ്രേക്കിന് ശേഷമുള്ള ആദ്യത്തെ ചിത്രമായ നാനും റൗഡി താന്‍ അദ്ദേഹം ഏറ്റെടുത്തതാണ് എന്റെ ജീവിതത്തിലും സിനിമയിലും സംഭിച്ച ഏറ്റവും വലിയ ബ്രേക്കും.


വിഐപി 2 വിന്റെ സമയത്ത് രണ്ടര വര്‍ഷത്തോളം ധനുഷ് സാറിനൊപ്പം തന്നെയായിരുന്നു. അത്രയധികം ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്ന ആളാണ് അദ്ദേഹം, എന്തെങ്കിലും സംഭവിക്കുമോ എന്ന് പോലും ഞാന്‍ പേടിച്ചിട്ടുണ്ട്. അത്രയും ഇഷ്ടമാണ് എനിക്ക് അദ്ദേഹത്തെ. ആ ബന്ധം നഷ്ടപ്പെട്ടതില്‍ വല്ലാത്ത വിഷമമുണ്ട്. ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടബോധമാണത്. കുറ്റബോധം ഉണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല, തെറ്റ് ചെയ്തുവെങ്കില്‍ അല്ലേ അത് വേണ്ടൂ.

രണ്ടുപേര്‍ക്കിടയിലെ പ്രശ്‌നം ഉണ്ട് എന്നറിഞ്ഞാല്‍ അത് സംസാരിച്ച് നേരെയാക്കാം, പക്ഷേ പ്രശ്‌നം എന്താണ് എന്ന് പോലും അറിയാതെ എങ്ങനെ നേരെയാക്കും. കാരണങ്ങളേ ഇല്ലാതെ നഷ്ട്‌പ്പെട്ടതാണ് അതിലെ ഏറ്റവും വലിയ വേദന. നമ്മളെ ചുറ്റിപ്പറ്റി നില്‍ക്കുന്നവരുടെ സ്വാധീനം തീര്‍ച്ചയായും ഉണ്ടാവും. പക്ഷേ എന്തൊക്കെ സംഭവിച്ചാലും ധനുഷ് സാറിനോടുള്ള ഇഷ്ടം എനിക്ക് ഒരണു കുറയില്ല, മരണം വരെ ആ സ്‌നേഹമുണ്ടാവും- വിഘ്‌നേശ് ശിവന്‍ പറഞ്ഞു.

അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article