'ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷനിമിഷം; അനുജനെപ്പോലെ കൂടെ കൂട്ടിയതിന് തരുൺ ചേട്ടാ നന്ദി'

8 months ago 10

25 April 2025, 05:34 PM IST

thudarum

ഷെഫീഖ് വി.ബി., തരുൺ മൂർത്തി, ചിത്രത്തിന്റെ പോസ്റ്റർ | Photo: Instagram:shafeeque_vb, Facebook:Mohanlal

തുടരും സിനിമയിൽ അവസരം നൽകിയതിന് സംവിധായകൻ തരുൺ മൂർത്തിക്ക് നന്ദി അറിയിച്ച് ചിത്രത്തിന്റെ എഡിറ്റർ ഷഫീഖ് വി.ബി. ചിത്രത്തിന്റെ എഡിറ്റിങ് ഘട്ടത്തിൽ തരുൺ നൽകിയ ഊർജം വളരെ വലുതായിരുന്നു. ഒരു അനുജനെ പോലെ പല ഘട്ടത്തിലും തന്നെ ചേർത്ത് നിർത്തിയതിന് നന്ദിയെന്നും ഷഫീഖ് ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

ഇൻസ്റ്റ​ഗ്രാം കുറിപ്പിന്റെ പൂർണരൂപം

തരുൺ ചേട്ടാ ..
ചേട്ടനോട് എന്താ പറയേണ്ടത് എന്ന് എനിക്കറിയില്ല.. ഈ സിനിമയുടെ ഏറ്റവും വലിയൊരു വിഷമഘട്ടത്തിൽ ചേട്ടനെടുത്ത വലിയൊരു തീരുമാനം എനിക്ക് നൽകിയത് എന്റെ 13 വർഷത്തെ കാത്തിരിപ്പിനുള്ള ഉത്തരമാണ്. ജൂനിർ ആർട്ടിസ്റ്റ് , അസിസ്റ്റന്റ് ഡയറക്ടർ , അസിസ്റ്റന്റ് എഡിറ്റർ, ഓൺലൈൻ എഡിറ്റർ, ഫിലിം എഡിറ്റർ ഇങ്ങനെയുള്ള എന്റെ ജീവിത യാത്രയിൽ, കഴിഞ്ഞ ദീപാവലി അന്ന് വൈകിട്ട് ചേട്ടൻ എനിക്ക് തന്ന അവസരം

എന്റെ ജീവിതത്തിൽ അത്രയും വലിയൊരു സന്തോഷനിമിഷം അതിന് മുൻപ് ഉണ്ടായിട്ടില്ല. സിനിമയുടെ എഡിറ്റിങ്ങിന്റെ ഓരോ ഘട്ടത്തിലും ചേട്ടൻ എനിക്ക് നൽകിയ ഊർജം വളരെ വളരെ വലുതാർന്നു.. ഒരു അനുജനെ പോലെ പല ഘട്ടത്തിലും എന്നെ ചേർത്ത് നിർത്തി ഈ യാത്രയിൽ കൂടെ കൂട്ടിയതിന് എന്നെ വിശ്വസിച്ചതിന് വിശ്വസിച്ചതിന് വിശ്വസിച്ചതിന് നന്ദി
എന്റെ പ്രിയപ്പെട്ട തരുൺ ചേട്ടന്..

Content Highlights: Shafeeq VB Thanks Director Tharun Moorthy

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article