‘ജീവിതത്തിലെ മോശം ഘട്ടത്തിലൂടെയാണ് കടന്നുപോയത്, ആ സമയത്ത് ഒപ്പംനിന്നു’: ചെഹലുമായുള്ള ഡേറ്റിങ് ഗോസിപ്പിനെക്കുറിച്ച് ആർജെ മഹ്‌വാഷ്

1 week ago 3

ഓൺലൈൻ ഡെസ്‌ക്

Published: May 18, 2026 08:54 PM IST Updated: May 19, 2026 07:31 AM IST

1 minute Read

 X@RJMahvash
ചെഹലും ആർജെ മഹ്‍വാഷും ദുബായ് സ്റ്റേഡിയത്തിൽ, ആർ.ജെ. മഹ്‍വാഷ്. Photo: X@RJMahvash

മുംബൈ ∙ ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‍വേന്ദ്ര ചെഹലുമായി ബന്ധപ്പെടുത്തിയുള്ള ഡേറ്റിങ് അഭ്യൂഹങ്ങളെക്കുറിച്ച് മനസ്സ് തുറന്ന് നടിയും മുൻ റേഡിയോ ജോക്കിയുമായ ആർജെ മഹ്‌വാഷ്. താരത്തിന്റെ ജീവിതത്തിലെ ഒരു പ്രയാസകരമായ ഘട്ടത്തിൽ താൻ അദ്ദേഹത്തിനൊപ്പം നിന്നെന്നും തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമായിരുന്നെന്നും മഹ്‍വാഷ് ഒരു അഭിമുഖത്തിൽ പറഞ്ഞു.

‘‘ചെറിയ കാര്യങ്ങളെ വലുതാക്കി കാണിക്കുന്ന ഒരു ശീലം ആളുകൾക്കുണ്ട്. നമ്മൾ അതിലൂടെ കടന്നുപോകുമ്പോൾ അത് അത്ര വലിയൊരു കാര്യമല്ല. രണ്ടു സുഹൃത്തുക്കൾ തമ്മിൽ ഒരു തർക്കമുണ്ടായി, അവർ പരസ്പരം ഫോളോ ചെയ്യുകയും അൺഫോളോ ചെയ്യുകയും ചെയ്തു എന്നത് പോലെ. കാര്യം അവിടെ തീർന്നു. വാസ്തവത്തിൽ, സുഹൃത്തുക്കളുമായി എന്തും സംസാരിക്കാൻ നിങ്ങൾ കംഫർട്ടബിൾ ആണെങ്കിൽ, നിങ്ങൾ അവരോട് യാതൊരുവിധ പിണക്കവും വച്ചുകൊണ്ടിരിക്കരുത്. അതിനാൽ ഞാൻ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു, എന്റെ ആശംസകൾ എപ്പോഴും അദ്ദേഹത്തോടൊപ്പം ഉണ്ടാകും. അതിൽ അത്ര വലിയ കാര്യമൊന്നുമില്ല.’’ മഹ്‌വാഷ് പറഞ്ഞു.

ചെഹലുമായി സൗഹൃദം മാത്രമാണ് ഉണ്ടായിരുന്നതെന്നും വിവാഹമോചനത്തിനു ശേഷം താൻ അദ്ദേഹത്തിനു മാനസിക പിന്തുണ നൽകിയെന്നും മഹ്‌വാഷ് പറഞ്ഞു. ‘‘ഇല്ല, അങ്ങനെയൊന്നും ഉണ്ടായിരുന്നില്ല. ഞാൻ സൗഹൃദങ്ങൾക്ക് വലിയ വില കൽപ്പിക്കുന്നു, ആ സമയത്ത് അദ്ദേഹത്തിന് ഒരു നല്ല സുഹൃത്തിനെ ആവശ്യമുണ്ടായിരുന്നു. അദ്ദേഹം വളരെ മോശം ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോയിരുന്നത്. എനിക്ക് കഴിയുന്നത്ര ഞങ്ങൾ അദ്ദേഹത്തെ പിന്തുണച്ചു.’’– ഡേറ്റിങ് ഗോസിപ്പുകളെക്കുറിച്ച് ചോദിച്ചപ്പോൾ മഹ്‌വാഷ് പറഞ്ഞു.

2024ലെ ക്രിസ്മസ് ആഘോഷങ്ങൾക്കിടെയാണ് ചെഹലിനൊപ്പം മഹ്‌വാഷിനെ ആദ്യമായി ആരാധകർ കാണുന്നത്. തുടർന്ന് ഡേറ്റിങ്ങിലാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നെങ്കിലും ഇരുവരും ഇക്കാര്യം നിഷേധിച്ചു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി മഹ്‌വാഷ് സമൂഹമാധ്യമത്തിൽ കുറിപ്പും പങ്കുവച്ചിരുന്നു. എന്നാൽ കഴിഞ്ഞ ഐപിഎൽ സീസണിൽ സമയത്ത് ചെഹലിന്റെ ടീമായ പഞ്ചാബ് കിങ്സ് ടീമിന്റെ മത്സരങ്ങൾ കാണാൻ മഹ്‍വാഷ് എത്തിയിരുന്നു. എന്നാൽ ഈ വർഷമാദ്യം ഇരുവരും ഇൻസ്റ്റഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തു.

ഉത്തർപ്രദേശിലെ അലിഗർ സ്വദേശിയാണ് ആർജെ മഹ്‌വാഷ്. മഹ്‌വാഷ് എമു എന്നാണ് യഥാർഥ പേര്. സമൂഹമാധ്യമ ഇൻഫ്ലുവൻസറായ മഹ്‌വാഷ് പ്രാങ്ക് വിഡിയോകളിലൂടെയാണ് ശ്രദ്ധനേടുന്നത്. റേഡിയോ മിർച്ചി 98.3എഫ്എമ്മിൽ റേഡിയോ ജോക്കിയായാണ് മഹ്‌വാഷ് തന്റെ കരിയർ തുടങ്ങുന്നത്. ഉത്തർപ്രദേശിലെ അലിഗർ സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ മഹ്‌വാഷ് ജാമിയ മില്യ സർവകലാശാലയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദവും സ്വന്തമാക്കി.

Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X@RJMahvash എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.

English Summary:

RJ Mahwash has clarified her narration with Indian cricketer Yuzvendra Chahal amid dating rumors. She stated that they are bully friends and she supported him during a hard signifier successful his life.

Read Entire Article