ജീവിതത്തിൽ സംഭവിച്ചതൊന്നും അത്ര സുഖമുള്ള കാര്യങ്ങളല്ല; ഒറ്റയ്ക്ക് ജീവിക്കാൻ പേടിക്കണ്ട ഏറ്റവും സുഖമുള്ള കാര്യമതാണ്

7 months ago 7

Authored by: ഋതു നായർ|Samayam Malayalam2 Jun 2025, 9:30 am

#mylife #livingalone #myhome #dogmom എന്നെ ഹാഷ്ടാഗുകളോടെയാണ് തന്റെ ജീവിതത്തിലെ നല്ലതും മോശവും സമയങ്ങളെ എങ്ങനെ അതിജീവിച്ചു എന്ന് ജ്യുവൽ പറയുന്നത്

ജ്യുവൽ മേരിജ്യുവൽ മേരി (ഫോട്ടോസ്- Samayam Malayalam)
അഭിനേത്രിയും അവതാരകയും ഒക്കെയാണ് ജ്യുവൽ മേരി. ഡി 4 ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെ മിനി സ്ക്രീനിലും തന്റെ സ്ഥാനം വർഷങ്ങൾക്ക് മുൻപേ നേടിയെടുത്ത ജ്യുവൽ പത്തേമാരി എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത് . അതിനുശേഷം നിരവധി സിനിമകളിൽ അഭിനയിച്ച ജ്യുവൽ സോഷ്യൽ മീഡിയയിൽ പങ്കിട്ട പോസ്റ്റുകൾ ഏറെ ശ്രദ്ധേയമാണ്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ നല്ല നിമിഷങ്ങളും മോശം സമയങ്ങളും ഒരു കുഞ്ഞു വീഡിയോയിലൂടെ അതിരസകരമായി അവതരിപ്പിക്കുകയുമാണ് ജ്യുവൽ.

ALSO READ: ദിലീപിന് മറ്റാരും വേണ്ട ആ രണ്ടുപേർ മാത്രം മതിയെന്നാണ്! മകൾക്ക് വരുമാനമായി ജോലിയായി വിവാഹം എന്നാണ്; ചർച്ചകൾ

എന്റെ ലൈഫിൽ ഒരുപാട് വിശേഷങ്ങൾ ഉണ്ട്, പക്ഷേ ഇന്ന് എന്റെ ജീവിതത്തിൽ ഉള്ള വിശേഷങ്ങൾ ഒന്നും വ്ലോഗിൽ വന്നിട്ട് ഇങ്ങനെ സംഭവിച്ചു വൗ വൗ എന്ന് വന്നു നിങ്ങളുടെ മുൻപിൽ പറയാനുള്ള രസമുള്ള സംഗതി ഒന്നും ഇല്ല. കഥയൊക്കെ ഉണ്ട് പക്ഷേ കരഞ്ഞുപോകുന്ന അമ്മേ എന്ന് വിളിച്ചുപോകുന്ന കഥകളാണ്. കഥയൊന്നും പറഞ്ഞു കരയാതെ ഇരിക്കാൻ വേണ്ടി ഞാൻ ഒരുപാട് സമയം എടുത്തു. വര്ഷങ്ങളോളം സമയം എടുത്തിട്ടുണ്ട്. പയ്യെ കഥകൾ ഒക്കെ പറഞ്ഞു തുടങ്ങാം എന്നാണ് തോന്നുന്നത്. ഇപ്പോൾ ഞാൻ എന്റെ പുതിയ വീട്ടിൽ ആണ്. ഇവിടെ ഞാനും ഹൈക്കും (വളർത്തുനായ ) മാത്രമേ ഉള്ളൂ.

ഇത്രയും സ്വസ്ഥത ഉള്ള സമയം എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ചിട്ടില്ല. നമ്മൾ പറയും ഒറ്റക്ക് ആകുമ്പോൾ പേടിയാകില്ലേ എന്ന്. ഇല്ല ഒരിക്കലും ഇല്ല. ഒറ്റക്ക് ആകുമ്പോൾ ആണ് പേടി ഇല്ലാതെ ആകുന്നത്. ഒറ്റക്ക് ആകുമ്പോൾ ഉള്ള പേടി ഇല്ലയ്മ എന്താണ് എന്ന് വച്ചാൽ നമ്മളെ ഉപദ്രവിക്കാൻ ഒരു മനുഷ്യൻ ഇല്ല എന്നതാണ്. നിങ്ങളും ഹാപ്പി ആയിട്ടിരിക്കൂ. ഒരു മൂന്നു നാല് വര്ഷം മുൻപേ ഞാൻ പറഞ്ഞു തുടങ്ങിയതാണ് സന്തോഷമായി ഇരിക്കൂ എന്ന്. ഹാപ്പിനെസ് ഈസ്ദി ചോയിസ് എന്ന് നേരത്തെ മുതൽ പറഞ്ഞു പഠിപ്പിച്ചിരുന്നു മനസ്സിനെ. അത് അന്ന് തെരെഞ്ഞെടുത്തത് കൊണ്ട് ഹാപ്പി ആയി ഞാൻ ഇപ്പോൾ ഇരിക്കുന്നു.

ALSO READ: അമ്മയുടെ അവസ്ഥയ്ക്ക് കാരണം! സംസാരിക്കാൻ കഴിയാത്ത അവസ്ഥ മാറി; ഞങ്ങളുടെ സന്തോഷത്തിനു കാരണം: ന്യൂറോളജി വിഭാഗത്തിന് നന്ദി


ശരിക്കും ഭയങ്കര ഹാപ്പിയാണ് ഞാൻ. ഇത് എന്റെ ജീവിതമാണ് എന്ന് പറയുന്നത് ഒന്ന് റെക്കോർഡ് ചെയ്യണം എന്ന് തോന്നി. കാരണം കുറച്ചുനാൾ കഴിയുമ്പോൾ ഞാൻ മരിച്ചു പോകുമ്പോൾ ജ്യുവൽ മേരി എന്തായിരുന്നു ആരായിരുന്നു എന്നൊക്കെ ആളുകൾ തേടുമ്പോൾ ആരെങ്കിലും എന്നെ അന്വേഷിക്കുമ്പോൾ ഇത് കാണട്ടെ ഞാൻ ഹാപ്പി ആയി ജീവിച്ചിരുന്നു എന്ന് ആളുകൾ അറിയട്ടെ- താരം പറഞ്ഞു.
Read Entire Article