Published: April 17 , 2025 03:53 PM IST
1 minute Read
ചോങ്‌ക്വിങ് (ചൈന)∙ നാട്ടുകാരിയായ ടാൻ സോങ്‌യിലെ തോൽപിച്ച് (6.5–2.5) നിലവിലെ ചാംപ്യൻ ചൈനയുടെ ജൂ വെൻജുൻ വനിതാ ലോക ചെസ് കിരീടം നിലനിർത്തി. വെൻജുന്റെ അഞ്ചാം കിരീടനേട്ടമാണിത്. ചരിത്രത്തിൽ ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ താരവുമായി വെൻജുൻ. 3.4 ലക്ഷം ഡോളർ വെൻജുന് സമ്മാനമായി ലഭിക്കും.
തുടർച്ചയായ നാലുവിജങ്ങളോടെ ലീഡ് നേടിയിരുന്ന വെൻജുന് ഒൻപതാം ഗെയിമിൽ സമനിലകൊണ്ടു കിരീടവിജയം ഉറപ്പാക്കാമായിരുന്നു. 38 നീക്കങ്ങളിൽ കളി സമനിലയായി. വെൻജുന്റെ ആദ്യ ലോക കിരീടം 2018ൽ സോങ്‌യിയെ തോൽപിച്ചായിരുന്നു. പിന്നീട് അലക്സാന്ദ്ര ഗോരിയാച്കിനയെയും ലീ ടിങ്ജിയെയും തോൽപിച്ച് കിരീടം നിലനിർത്തി. വെറ മെൻചിക് (8 തവണ), നോന ഗാപ്രിൻഡാഷ്‌വിലി(5), മയാ ചിബുർദാനിദ്സെ(5) എന്നിവരാണ് മുൻപ് അഞ്ചോ അതിലധികമോ തവണ കിരീടം നേടിയവർ.
English Summary:








English (US) ·