ജൂഡ് ബെലിങ്ങാമിന്റെ സഹോദരൻ ജോബ് ബെലിങ്ങാം ഡോർട്മുണ്ടിൽ; 19കാരനുമായുള്ള കരാർ അഞ്ച് വർഷത്തേക്ക്

7 months ago 10

മനോരമ ലേഖകൻ

Published: June 11 , 2025 10:59 AM IST

1 minute Read

job-bellingham
ജോബ് ബെലിങ്ങാം ഡോർട്‌മുണ്ട് ജഴ്സിയുമായി

ഡോർട്മുണ്ട് ∙ റയൽ മഡ്രിഡ് സൂപ്പർ താരം ജൂഡ് ബെലിങ്ങാമിന്റെ സഹോദരൻ ജോബ് ബെലിങ്ങാം ജർമൻ ഫുട്ബോൾ ക്ലബ് ബൊറൂസിയ ഡോർട്മുണ്ടിൽ. 5 വർഷത്തേക്കാണ് പത്തൊൻപതുകാരൻ ജോബ് ഡോർട്മുണ്ടുമായി കരാറിൽ എത്തിയത്. ഇംഗ്ലിഷ് ക്ലബ് സണ്ടർലൻഡിൽ നിന്നാണ് ജോബ് ഡോർട്മുണ്ടിലേക്ക് എത്തുന്നത്.

2023ൽ റയലിൽ എത്തുന്നതിനു മുൻപ് 3 വർഷം ഡോർട്മുണ്ടിന്റെ താരമായിരുന്നു ജൂഡ്. ഡോർട്മുണ്ടിനു വേണ്ടിയുള്ള പ്രകടനങ്ങളാണ് ഇരുപത്തിയൊന്നുകാരൻ ഇംഗ്ലിഷ് മിഡ്ഫീൽഡറെ ലോക ഫുട്ബോളിലെ ശ്രദ്ധേയനായ യുവതാരമാക്കി മാറ്റിയത്.

English Summary:

Jobe Bellingham joins Borussia Dortmund. The younger member of Real Madrid's Jude Bellingham signed a five-year declaration with the German nine aft a palmy stint with Sunderland.

Read Entire Article