10 September 2025, 04:27 PM IST

കേരള ടീം
ലുധിയാന (പഞ്ചാബ്) - ലുധിയാനയിൽ നടക്കുന്ന 75-ാമത് ജൂനിയർ നാഷണൽ ബാസ്‌ക്കറ്റ്‌ബോള്‍ ചാമ്പ്യൻഷിപ്പ് സെമി ഫൈനലിൽ കേരള പുരുഷ ടീം ആദ്യ പകുതിയുടെ അവസാനത്തിൽ 39-42 ന് മുന്നിട്ടുനിന്ന ശേഷം പഞ്ചാബിനോട് (70-78) പൊരുതി പരാജയപ്പെട്ടു. തുടർന്ന് വെങ്കല മെഡൽ മത്സരത്തിൽ രാജസ്ഥാനോട് (59-86) തോറ്റ കേരള പുരുഷ ടീം നാലം സ്ഥാനം നേടി .
ലെവൽ രണ്ടിൽ കടന്ന കേരള വനിത ടീം അഞ്ചുമുതൽ എട്ട് വരെയുള്ള സ്ഥാനത്തിനായുള്ള മത്സരത്തിൽ പഞ്ചാബിനെ (66-46) പരാജയപ്പെടുത്തിയ ശേഷം അഞ്ചും ആറും സ്ഥാനത്തിനുള്ള മത്സരത്തിൽ കർണാടകയോട് (59-76) തോറ്റു. ആറാം സ്ഥാനം നേടി. ലെവൽ ഒന്നിൽ സ്ഥാനമുറപ്പിച്ചു.
Content Highlights: Kerala men`s squad mislaid to Punjab successful the semifinals and Rajasthan successful the bronze medal match








English (US) ·