Published: November 29, 2025 07:33 AM IST Updated: November 29, 2025 01:33 PM IST
1 minute Read
ചെന്നൈ ∙ ഗോളുകളുടെ പൂരത്തിൽ എതിരാളികളെ വിറപ്പിച്ച് ജൂനിയർ ഹോക്കി ലോകകപ്പിൽ ഇന്ത്യ കുതിപ്പ് തുടങ്ങി. ആദ്യദിനം ചെന്നൈയിൽ നടന്ന മത്സരത്തിൽ ചിലെയെ 7–0ന് തോൽപിച്ചാണ് ആതിഥേയർ ജൈത്രയാത്രയ്ക്ക് തുടക്കമിട്ടത്. റോസൻ കുജൂർ, ധിൽരാജ് സിങ് എന്നിവർ ഇരട്ട ഗോളുകൾ നേടി. പൂൾ ബിയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്ന് ഒമാനെ നേരിടും.
ലോക റാങ്കിങ്ങിൽ രണ്ടാംസ്ഥാനക്കാരായ ഇന്ത്യ മത്സരത്തിന്റെ തുടക്കം മുതൽ ചിലെയെ വിറപ്പിച്ചെങ്കിലും ആദ്യ ക്വാർട്ടറിൽ ഗോളുകൾ പിറന്നില്ല. രണ്ടാം ക്വാർട്ടറിന്റെ തുടക്കത്തിൽ റോസൻ കുജൂറിന്റെ ഫീൽഡ് ഗോളിലൂടെ ഇന്ത്യ സ്കോറിങ് തുടങ്ങി.
5 മിനിറ്റിനുശേഷം ലീഡുയർത്തിയതും കുജൂർ തന്നെ. 25–ാം മിനിറ്റിൽ പെനൽറ്റി കോർണറിൽനിന്ന് മൂന്നാം ഗോൾ നേടിയ ധിൽരാജ് സിങ് മൂന്നാം ക്വാർട്ടറിന്റെ തുടക്കത്തിലെ ഫീൽഡ് ഗോളിലൂടെ ഇന്ത്യൻ ലീഡ് നാലാക്കി ഉയർത്തി. അജീത് യാദവ്, അൻമോൽ യേക്ക എന്നിവരുടെ ഗോളുകൾക്കുശേഷം 60–ാം മിനിറ്റിൽ ക്യാപ്റ്റൻ രോഹിത്താണ് ഇന്ത്യയുടെ ഗോൾപട്ടിക പൂർത്തിയാക്കിയത്.
English Summary:








English (US) ·