Published: December 06, 2025 05:04 PM IST
1 minute Read
ചെന്നൈ ∙ പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട ആവേശപ്പോരാട്ടത്തിൽ ബൽജിയത്തെ (4–3) കീഴടക്കിയ ഇന്ത്യ ജൂനിയർ ഹോക്കി ലോകകപ്പിന്റെ സെമിഫൈനലിൽ. നിശ്ചിത സമയത്ത് ഇരു ടീമുകളും 2–2ന് സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടിലെ ആദ്യ 3 ശ്രമങ്ങൾ ഇരു ടീമുകളും ഗോളാക്കിയപ്പോൾ ബൽജിയത്തിന്റെ അവസാന 2 ശ്രമങ്ങൾ തടുത്ത് ഗോൾകീപ്പർ പ്രിൻസ്ദീപ് ഇന്ത്യയുടെ വിജയശിൽപിയായി. നാളെ സെമിയിൽ, നിലവിലെ ചാംപ്യൻമാരായ ജർമനിയാണ് ഇന്ത്യയുടെ എതിരാളികൾ.
ഒരു ഗോൾ പോലും വഴങ്ങാതെ 29 ഗോളുകൾ അടിച്ചുകൂട്ടി ഗ്രൂപ്പ് മത്സരങ്ങൾ വിജയിച്ചെത്തിയ ഇന്ത്യ ടൂർണമെന്റിലെ ആദ്യ വെല്ലുവിളി നേരിട്ടത് ഇന്നലെ ബൽജിയത്തിനെതിരെയാണ്. 13–ാം മിനിറ്റിൽ ഗോൾ നേടി ഇന്ത്യയെ വിറപ്പിച്ച ബൽജിയം ആദ്യ 2 ക്വാർട്ടറുകളിൽ ലീഡ് നിലനിർത്തി.
45–ാം മിനിറ്റിൽ ക്യാപ്റ്റൻ രോഹിത്തിലൂടെ സമനില ഗോൾ നേടിയ ഇന്ത്യ 3 മിനിറ്റിനുശേഷം ശാർദാനന്ദ് തിവാരിയിലൂടെ രണ്ടാം ഗോളും നേടി. ഇന്ത്യ വിജയമുറപ്പിച്ചെന്നു കരുതിയിരിക്കെയാണ് 59–ാം മിനിറ്റിലെ ഗോളിലൂടെ ബൽജിയം മത്സരം പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീട്ടിയത്.
English Summary:








English (US) ·