ജെ.സി ഡാനിയേല്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം; ഫെമിനിച്ചി ഫാത്തിമ മികച്ച ചിത്രം, വേടന്‍ മികച്ച ഗായകന്‍

5 months ago 6

28 July 2025, 08:14 AM IST

Feminichi Fathima Vedan

പ്രതീകാത്മക ചിത്രം, വേടൻ | Photo: Facebook/ feminichi fathima, Mathrubhumi

തിരുവനന്തപുരം: ജെ.സി. ഡാനിയേൽ ഫൗണ്ടേഷന്റെ 16-ാമത് ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഫാസിൽമുഹമ്മദ് സംവിധാനംചെയ്ത ഫെമിനിച്ചി ഫാത്തിമയാണ് മികച്ച ചിത്രം. ചിദംബരമാണ് മികച്ച സംവിധായകൻ(മഞ്ഞുമ്മൽ ബോയ്‌സ്). ആസിഫ് അലിയാണ് മികച്ച നടൻ. ചിന്നു ചാന്ദ്‌നി മികച്ച നടി. മികച്ച ഗായകൻ വേടൻ(മഞ്ഞുമ്മൽ ബോയ്‌സ്, കൊണ്ടൽ).

സംവിധായകൻ ആർ. ശരത് ചെയർമാനും വിനു എബ്രഹാം, ഉണ്ണി പ്രണവ്, വി.സി. ജോസഫ് എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാരം നിർണയിച്ചത്. കിഷ്‌കിന്ധാകാണ്ഡമാണ് രണ്ടാമത്തെ സിനിമ. ഏറ്റവും നല്ല ബാലചിത്രമായി കലാം സ്റ്റാൻഡേഡ്‌ 5 ബിയെ തിരഞ്ഞെടുത്തു.

മറ്റുപ്രധാന പുരസ്കാരങ്ങൾ

രണ്ടാമത്തെ നടൻ-കുമാർ സുനിൽ, നടി-രഹന, ഛായാഗ്രഹണം-എസ്. ശരവണൻ, ഗായികമാർ-വൈക്കം വിജയലക്ഷ്മി, ദേവനന്ദാ ഗിരീഷ്. ബാലനടൻ-സുജയ് കൃഷ്ണ, ബാലനടി-തന്മയ സോൾ, തിരക്കഥ-ആനന്ദ് മധുസൂദനൻ, ഗാനരചന-മനു മഞ്ജിത്. ആകെ 23 അവാർഡുകളാണ് നൽകുന്നത്. സെപ്റ്റംബറിൽ തിരുവനന്തപുരത്തു വിതരണം ചെയ്യും.

Content Highlights: JC Daniel Foundation announces 16th yearly movie awards

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article