Authored by: അശ്വിനി പി|Samayam Malayalam•6 Aug 2025, 3:08 pm
56 കാരിയായ ജെന്നിഫർ ആനിസ്റ്റൺ തന്നെക്കാള‍് പ്രായം കുറഞ്ഞ ആളുമായി പ്രണയത്തിലാണ് എന്നത് നേരത്തെ പുറത്തുവന്ന വാർത്തയാണ്. ഇരുവരുടെയും പുതിയ ഫോട്ടോകൾ പുറത്തുവരുന്ന പശ്ചാത്തലത്തിൽ പ്രായ വ്യത്യാസം വീണ്ടും ചർച്ചയാവുന്നു
ജെന്നിഫർ ആനിസ്റ്റണും ജിം കാർട്ടിസും ഇപ്പോഴിതാ ജെന്നിഫറും ജിം കാർട്ടിസും ഒരു ഡിന്നർ രാത്രി മനോഹരമാക്കിയ ചിത്രങ്ങൾ പുറത്തുവരുന്നു. ആനിസ്റ്റണിന്റെ ദീർഘകാല സുഹൃത്ത് ജേസൺ ബേറ്റ്മാൻ, ഭാര്യ അമാൻഡ അങ്ക എന്നിവർക്കൊപ്പം വെസ്റ്റ് വില്ലേജിൽ മൂന്ന് മണിക്കൂറോളം നീണ്ട ഒരു അത്താഴ വിരുന്നായിരുന്നു അത് എന്നാണ് റിപ്പോർട്ടുകൾ.
Also Read: ദിവസേന രണ്ടുലക്ഷം രൂപ ഷോപ്പിൽ നിന്നുമാത്രം; യൂട്യൂബിൽ നിന്നും, പ്രമോഷിനിലൂടെ വേറെയും; ദിയ എന്ന ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ ലേഡിതാര ജോഡികളുടെ പ്രണയ വാർത്തകളും ഫോട്ടോകളും പുറത്തുവരുന്ന സാഹ്യചര്യത്തിൽ ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാലമാണ് ആരാധകർക്കിടയിലെ ചർച്ചാ വിഷയം. ജെന്നിഫറിനെക്കാൾ പ്രായക്കുറവാണ് ജിം കാർട്ടിസിന് എന്ന് അറിയാം, അത് എത്രയാണ് എന്നറിയാനായിരുന്നു ആരാധകരുടെ ആകാംക്ഷ
1969 ൽ ജനിച്ച ജെന്നിഫർ ആനിസ്റ്റണിന് 56 വയസ്സാണ് പ്രായം, 1976 ൽ ജനിക്ക ജിം കാർട്ടിസിന് 49 വയസ്സും. ഇരുവരും തമ്മിൽ ഏഴ് വയസ്സിന്റെ പ്രായ വ്യത്യാസമുണ്ട്, എന്നാൽ അതൊന്നും തന്നെ പ്രണയത്തെ ബാധിക്കുന്നതേയില്ല. അല്ലെങ്കിലും പ്രായം പ്രണയത്തിനൊരു വിഷയമേ അല്ല എന്ന് ഇവിടെ ഇന്ത്യൻ സെലിബ്രേറ്റികൾ പലരും തെളിയിച്ചതാണ്. പ്രിയങ്ക ചോപ്രയെക്കാൾ പത്ത് വയസ്സ് ഇളയതാണ് ഭർത്താവ് നിക്ക് ജോനസ്, സച്ചിനും ഭാര്യയും തമ്മിൽ അഞ്ച് വയസ്സിന്റെ വ്യത്യാസമുണ്ട്. അവർക്കിടയിൽ ഈ ഏഴ് വയസ്സ് വലിയ സംഭവമേ അല്ല.
Also Read: എങ്ങനെ കണ്ടുമുട്ടി, എപ്പോൾ പ്രണയത്തിലായി? ധനുഷ് - മൃണാൾ താക്കൂർ ബന്ധത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ
ഹിപ്നോ തെറാപ്പിസ്റ്റും ലൈഫ് കോച്ചും എഴുത്തുകാരനുമൊക്കെയാണ് ജിം കാർട്ടിസ് . ഇക്കഴിഞ്ഞ ജൂലൈ മാസത്തിലാണ് കാർട്ടിസിന്റെയും ജെന്നിഫറിന്റെയും പ്രണയ വാർത്തകൾ പുറത്തുവന്നത്. സ്പെയിനിലെ മല്ലോർക്കയിൽ ഒരു അവധിക്കാലം ഇരുവരും ഒന്നിച്ച് ആഘോഷിച്ച ചിത്രങ്ങൾക്കൊപ്പം ആ പ്രണയം പരസ്യമാവുകയായിരുന്നു.
മികച്ച ഫോമിലുള്ള ജഡേജ ഉടന്‍ വിരമിക്കുമോ? സാധ്യതകള്‍ ഇങ്ങനെ
അമേരിക്കൻ നടിയും സംവിധായികയും നിർമാതാവുമൊക്കെയായ ജെന്നിഫർ നേരത്തെ വിവാഹിതയാണ്. നടൻ ബ്രാഡ് പിറ്റ് ആണ് ആദ്യത്തെ ഭർത്താവ്. 2000 മുതൽ 2005 വരെ മാത്രമേ ആ ബന്ധം നിലനിന്നുള്ളൂ. അതിന് ശേഷം നടൻ ജസ്റ്റി തെറോക്സുമായുള്ള വിവാഹം നടന്നു. 2015 മുതൽ 2018 വരെ മാത്രമേ ആ ബന്ധവും പോയിട്ടുള്ളൂ. ഇതിനിടയിൽ പല പ്രണയ ബന്ധങ്ങളും ജന്നിഫർ ആനിസ്റ്റണിന്റെ ജീവിതത്തിൽ സംഭവിച്ചിരുന്നു.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·