
നരിവേട്ട സിനിമയുടെ പോസ്റ്ററുകൾ | ഫോട്ടോ: Facebook
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ് 23ന് വേൾഡ് വൈഡ് റിലീസ് ആയി പ്രദർശനത്തിനെത്തുന്നു. ടോവിനോ തോമസ് നായകനായ ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂടും തമിഴ് നടനും സംവിധായകനുമായ ചേരനുമാണ് മറ്റു പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്.
ചിത്രത്തിന്റേതായി പുറത്തെത്തിയ രണ്ടാമത്തെ ഗാനം ‘ആട് പൊൻ മയിലേ..’ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ലിറിക്ക് വീഡിയോ ആയെത്തിയ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് അതുൽ നറുകര, പുലയ ട്രഡീഷണൽ എന്നിവർ ചേർന്നാണ്. അതുൽ നറുകരയും ബിന്ദു ചേലക്കരയും ചേർന്ന് പാടിയിരിക്കുന്ന ഗാനത്തിന് ജേക്സ് ബിജോയ് ആണ് സംഗീതം നൽകിയിരിക്കുന്നത്. നരിവേട്ടയുടെ ട്രെയിലറും മിന്നൽവള.. എന്ന ഗാനവും ഇപ്പോഴും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങിലുണ്ട്.
'മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം' എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കാട്ടിത്തരുന്നതിനോടൊപ്പം വർഗീസ് പീറ്റർ എന്ന സാധാരണക്കാരനായ പൊലീസ് കോൺസ്റ്റബിളിന്റെ ഔദ്യോഗിക ജീവിതത്തിലേയും, വ്യക്തി ജീവിതത്തിലേയും സംഘർഷഭരിതമായ മുഹൂർത്തങ്ങൾ കൂടിയാണ് പറയുന്നത്. ആര്യ സലിം, റിനി ഉദയകുമാർ, പ്രിയംവദ കൃഷ്ണൻ എന്നിവരാണ് മറ്റുതാരങ്ങൾ.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, വരികൾ- കൈതപ്രം, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് - അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ - രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.
Content Highlights: Jake Bijoy`s caller opus `Aadu Pon Mayile` from the Tovino Thomas starrer Nariveetta is trending





English (US) ·