19 September 2025, 10:55 AM IST
.jpg?%24p=4aa527e&f=16x10&w=852&q=0.8)
Photo: AP
ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യൻ ടീമിൽനിന്നേറ്റ കനത്ത തോൽവിയുടെയും തുടർന്നുണ്ടായ വിവാദങ്ങളുടെയും ക്ഷീണം മാറുംമുൻപ് പാകിസ്താൻ ക്രിക്കറ്റിൽ പുതിയ വിവാദം. കളിക്കാർക്ക് നൽകിയത് നിലവാരം കുറഞ്ഞ ജേഴ്‌സിയാണെന്നും അത് പ്രകടനത്തെ ബാധിച്ചെന്നും മുൻ താരം അതീഖ് ഉസ്‌മാൻ പറഞ്ഞു.
‘ജേഴ്സിക്ക് നിലവാരമില്ലാത്തതിനാൽ കളിക്കാർ വല്ലാതെ വിയർക്കുന്നു. ജേഴ്സിയുടെ കരാർ ഇഷ്ടക്കാർക്ക് നൽകിയതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്’ -അതീഖ് സാമൂഹിക മാധ്യമത്തിലൂടെ പ്രതികരിച്ചു. ജേഴ്‌സി വാങ്ങിയതിൽ അഴിമതിയുണ്ടെന്ന സൂചനയും വാക്കുകളിലുണ്ട്.
ബുധനാഴ്ച യുഎഇയെ 41 റൺസിന് തോൽപ്പിച്ച് പാകിസ്താൻ സൂപ്പർ ഫോറിലെത്തിയിരുന്നു. പാകിസ്താൻ 20 ഓവറിൽ 146 റൺസെടുത്തപ്പോൾ യുഎഇ 17.4 ഓവറിൽ 105 റൺസിന് പുറത്തായി. ടീമിന്റെ ബാറ്റിങ് മെച്ചപ്പെടാനുണ്ടെന്ന് മത്സരശേഷം പാകിസ്താൻ ക്യാപ്റ്റൻ സൽമാൻ ആഗ പറഞ്ഞു.
Content Highlights: Pakistan Cricket Controversy Over Low-Quality Asia Cup Jerseys








English (US) ·