04 September 2025, 02:30 PM IST

എം.എസ്.ധോണി
ടെയ്ലർ ഫ്രിറ്റ്സിനെ പരാജയപ്പെടുത്തി നൊവാക് ജോക്കോവിച്ച് യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് സെമി ഫൈനലില്‍ പ്രവേശിച്ചപ്പോള്‍, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എംഎസ് ധോണിയും സന്നിഹിതനായിരുന്ന
ബുധനാഴ്ച ടെയ്ലർ ഫ്രിറ്റ്സിനെ പരാജയപ്പെടുത്തി നൊവാക് ജോക്കോവിച്ച് യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് സെമി ഫൈനലില്‍ പ്രവേശിച്ചപ്പോള്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എംഎസ് ധോനിയും സന്നിഹിതനായിരുന്നു.
ന്യൂയോര്‍ക്കിലെ ആര്‍തര്‍ ആഷെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിനിടെ കാണികള്‍ക്കിടയില്‍ ധോനിയെയും കണ്ടു. വ്യസായിയായ ഹിതേഷ് സാങ്വി, ഗാലറിയില്‍ നിന്ന് ധോനിക്കൊപ്പമുള്ള ഒരു ചിത്രവും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
പൊടിപാറും പോരാട്ടത്തില്‍ ടെയ്ലർ ഫ്രിറ്റ്സിന്റെ വെല്ലുവിളി മറികടന്ന ജോക്കോവിച്ച് പ്രകടനംകൊണ്ട് ശ്രദ്ധ പിടിച്ചപ്പോള്‍ ഗാലറിയില്‍ ധോണി ഡെനിം ലുക്കിലൂടെ ശ്രദ്ധ പിടിച്ചുപറ്റി.ഡെനിം ഷര്‍ട്ടും നീല ജീന്‍സും ധരിച്ചായിരുന്നു ധോണി എത്തിയത്.
Content Highlights: Novak Djokovic, US Open, Tennis, MS Dhoni, Semifinals, Taylor Fritz, Arthur Ashe Stadium








English (US) ·