കരിയറിന്റെ പീക്കില്‍ നില്‍ക്കുമ്പോഴാണ് തെലുങ്ക് യുവ സൂപ്പര്‍സ്റ്റാറായ മഹേഷ് ബാബുവുമായുള്ള പ്രണയ വിവാഹം നടക്കുന്നത്. അതിന് ശേഷം പൂര്‍ണമായും അഭിനയം നിര്‍ത്തിയ നടി തീര്‍ത്തുമൊരു വീട്ടമ്മയായി മാറി. അഭിനയിക്കാന്‍ മഹേഷിന് താത്പര്യമില്ലാത്തതുകൊണ്ടു മാത്രമാണ് സിനിമ ഉപേക്ഷിച്ചത് എന്ന് നമ്രത പറയുന്നു.
Also Read: നാഗാര്‍ജുനയെ അമല ഇഷ്ടപ്പെടാനുണ്ടായ കാരണം, 34 വര്‍ഷത്തെ ദാമ്പത്യം! ആ പ്രണയകഥയുടെ തുടക്കം
ജോലിക്ക് പോകാത്ത ഒരു ഭാര്യയെയാണ് തനിക്ക് വേണ്ടത് എന്ന കാര്യത്തില്‍ മഹേഷിന് കൃത്യമായ കാഴ്ചപ്പാടുണ്ടായിരുന്നു. സിനിമയല്ല, ഞാനൊരു ഓഫീസ് ജോലിക്ക് പോയിക്കൊണ്ടിരിക്കുന്ന ആളായിരുന്നെങ്കില്‍ പോലും വിവാഹത്തിന് ശേഷം ജോലി ഉപേക്ഷിക്കാന്‍ മഹേഷ് പറയും. ഞങ്ങള്‍ക്കിടയില്‍ പരസ്പരം ചില മനസ്സിലാക്കലുകളുണ്ട്, അതാണ് ഈ ബന്ധത്തിന്റെ വിജയ രഹസ്യം എന്ന് നമ്രത പറയുന്നു
വിവാഹത്തിന് ശേഷം ആദ്യ ഒരു അപ്പാര്‍ട്‌മെന്റില്‍ മാത്രമേ താമസിക്കൂ എന്ന് ഞങ്ങള്‍ ആദ്യമേ തീരുമാനിച്ചിരുന്നു. കാരണം മുംബൈയില്‍ ജീവിച്ചു വളര്‍ന്ന ആളാണ് ഞാന്‍, പെട്ടന്ന് ഒരു ബംഗ്ലാവ് പോലുള്ള വീട് മാനേജ് ചെയ്യാന്‍ എനിക്ക് കഴിയില്ല. അത് എനിക്ക് പേടിയായിരുന്നു. അത് കാരണം വിവാഹത്തിന് ശേഷം ഞങ്ങള്‍ രണ്ട് പേരും അപ്പാര്‍ട്‌മെന്റിലേക്ക് മാറി. ഹൈദരബാദിലേക്ക് മാറണമെങ്കില്‍ അത് ചെയ്യണം എന്നതായിരുന്നു എന്റെ കണ്ടീഷന്‍.
അതുപോലെ തന്നെ മഹേഷ് പറഞ്ഞ ഒരു നിബന്ധനയായിരുന്നു, വിവാഹത്തിന് ശേഷം അഭിനയിക്കരുത് എന്നത്. അതുകൊണ്ടാണ് ഞങ്ങളുടെ വിവാഹം കുറച്ച് നീണ്ടുപോയത്. കാരണം എനിക്ക് കമ്മിറ്റ് ചെയ്ത സിനിമകള്‍ തീര്‍ക്കണമായിരുന്നു. വിവാഹത്തിന് ശേഷം ഞാന്‍ അഭിനയം നിര്‍ത്തി. ഞങ്ങള്‍ക്കിടയില്‍ വ്യക്തമായ ക്ലാരറ്റിയുണ്ട്.
മഹേഷിനെ വിവാഹം ചെയ്തതാണ് ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം എന്ന് നമ്രത പറയുന്നു. എന്റെ ലോകം തന്നെ മാറി. മാതൃത്വത്തെ താന്‍ അത്രയേറെ വിലമതിക്കുന്നു എന്നും, ഒന്നിന് വേണ്ടിയും അത് മാറ്റി നിര്‍ത്തില്ല എന്നും പറഞ്ഞ നമ്രത ഇനിയൊരിക്കിലും താന്‍ അഭിനയിക്കില്ല എന്നും വ്യക്തമാക്കി.
1993 ല്‍ ഫെമിന മിസ് ഇന്ത്യ വിന്നര്‍ ആയിരുന്നു നമ്രത ഷിരോദ്കര്‍, അതേ വര്‍ഷം മിസ് യൂണിവേഴ്‌സ് പേജന്റില്‍ മത്സരിക്കുകയും ടോപ് 6 ല്‍ ഇടം നേടുകയും ചെയ്തു. മിസ് ഏഷ്യ പെസഫിക്കിന്റെ ഫസ്റ്റ് റണ്ണര്‍ അപ് ആയും നമ്രത കിരീടം ചൂടിയിട്ടുണ്ട്. 2005 ല്‍ മഹേഷ് ബാബുവിനെ വിവാഹം കഴിച്ചതിന് ശേഷം 21 വര്‍ഷത്തോളമായി സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ് നടി




English (US) ·