Published: July 30 , 2025 05:37 PM IST
1 minute Read
ലിസ്ബൺ ∙ പോർച്ചുഗൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഒപ്പം സൗദി പ്രൊ ലീഗ് ഫുട്ബോൾ ക്ലബ് അൽ നസ്റിൽ കളിക്കാൻ മറ്റൊരു പോർച്ചുഗീസ് താരംകൂടി. ഇംഗ്ലിഷ് ക്ലബ് ചെൽസിയിൽനിന്നു സ്ട്രൈക്കർ ജോവ ഫെലിക്സ് അൽ നസ്റിൽ ചേർന്നു. ഇരുപത്തഞ്ചുകാരൻ താരത്തിനായി എത്ര പണം മുടക്കിയെന്നു സൗദി ക്ലബ് വ്യക്തമാക്കിയിട്ടില്ലെങ്കിലും 5.8 കോടി ഡോളറിന്റേതാണ് (ഏകദേശം 511 കോടി രൂപ) കൈമാറ്റക്കരാർ എന്നാണു സൂചന.
English Summary:








English (US) ·