Published: June 07 , 2025 03:37 PM IST
1 minute Read
കോഴിക്കോട്∙ സ്പാനിഷ് പരിശീലകൻ ജോസ് ഹെവിയ ഗോകുലം കേരള എഫ്സിയുടെ പുതിയ കോച്ചാകും. യുവേഫ പ്രോ ലൈസൻസുള്ള ഹെവിയ, ഐ ലീഗിൽ ഷില്ലോങ് ലജോങ് എഫ്‌സിയുടെ പരിശീലകനായിരുന്നു. മിനർവ പഞ്ചാബ് എഫ്‌സി, പുണെ സിറ്റി എഫ്‌സി തുടങ്ങിയ ക്ലബ്ബുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിനിടെ മോശം പ്രകടനത്തെ തുടർന്ന് സ്പാനിഷ് പരിശീലകൻ അന്റോണിയോ റുവേദയെ ടീമിന്റെ ചുമതലയിൽനിന്നു പുറത്താക്കിയിരുന്നു. അവസാന 8 മത്സരങ്ങളിൽ സഹ പരിശീലകൻ ടി.എ.രഞ്ജിത്താണ് ഗോകുലം ടീമിനെ ഒരുക്കിയത്.
English Summary:








English (US) ·