Published: June 05 , 2025 05:33 AM IST
1 minute Read
മ്യൂണിക്ക് ∙ ജർമനിയെ തോൽപ്പിച്ച് പോർച്ചുഗൽ യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ ഫൈനലിൽ. സെമി ഫൈനലിൽ ജർമനിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കു തോൽപ്പിച്ചാണ് പോർച്ചുഗൽ ഫൈനലിൽ കടന്നത്. ഫ്രാൻസിസ്കോ കോൺസെയ്സാവോ (63 ാം മിനിറ്റ്), സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ (68 ാം മിനിറ്റ്) എന്നിവരാണ് പോർച്ചുഗലിനു വേണ്ടി ഗോൾ നേടിയത്. ഫ്ലോറിയൻ വെറ്റ്സാണ് ജർമനിയുടെ ഏക ഗോൾ നേടിയത്. ഫ്രാൻസ് – സ്‌പെയിൻ സെമി ഫൈനലിലെ വിജയികളെ 8ന് നടക്കുന്ന ഫൈനലിൽ പോർച്ചുഗൽ നേരിടും.
യുവേഫ നേഷൻസ് ലീഗ് രണ്ടു തവണ ജയിക്കുന്ന ആദ്യ ടീമെന്ന നേട്ടത്തിനരികെയാണ് പോർച്ചുഗൽ. 2019 ൽ യുവേഫ നേഷൻസ് ലീഗിന്റെ ആദ്യ സീസണിൽ നെതർലന്റ്സിനെ ഏകപക്ഷിയമായ ഒരു ഗോളിനു തോൽപ്പിച്ച് പോർച്ചുഗൽ കിരീടം ചൂടിയിരുന്നു.
English Summary:








English (US) ·