തമിഴില്‍ പ്രമുഖ സംവിധായകന്‍ ഭാരതി രാജ മരണപ്പെട്ടപ്പോഴും ഇത് തന്നെയായിരുന്നു അവസ്ഥ. മരണ വീട്ടിലേക്ക് എത്തുന്നവരുടെ ഇമോഷണല്‍ രംഗങ്ങള്‍ ക്യാമറയില്‍ ഒപ്പിയെടുത്ത് വ്യത്യസ്തമായ ക്യാപ്ഷനുകളോടെ പ്രചരിപ്പിക്കുകയായിരുന്നു. അവിടെ നടന്ന കുടുംബ വഴക്കുകള്‍ പോലും വലിയ തരത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടതും മാധ്യമങ്ങളിലൂടെ പുറത്തുവന്ന വീഡിയോകളുടെ അടിസ്ഥാനത്തിലാണ്.
ഇപ്പോഴിതാ നടനും സംവിധായകനും തിരക്കഥാകൃത്തുമായ ഭാഗ്യരാജ് മരണപ്പെട്ടപ്പോഴും മാധ്യമങ്ങളുടെ തള്ളിക്കയറ്റം. ഒടുവില്‍ ഗതികെട്ട രാധിക കൈകൂപ്പി അഭ്യര്‍ത്ഥിച്ചു, ദയവ് ചെയ്ത് ഞങ്ങളുടെ ഇമോഷനെ മാനിക്കണം എന്ന്.
ഭാഗ്യരാജിന്റെ മൃതദേഹം വന്നിറങ്ങുമ്പോഴായിരുന്നു മാധ്യമങ്ങള്‍ വാഹനത്തിന് ചുറ്റും തടിച്ചു കൂടിയത്. മകന്‍ ശാന്തനുവിന്റെ രംഗങ്ങള്‍ ചിത്രീകരിക്കാനുള്ള തിരക്കിലായിരുന്നു. അതിന് മുന്‍പേ രാധിക മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൈകൂപ്പി നിന്നു, ഞങ്ങള്‍ സിനിമാക്കാരാണ്, പക്ഷേ ഞങ്ങളും മനുഷ്യരാണ്. ദയവുചെയ്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം. നിങ്ങള്‍ക്ക് വേണ്ടത് ഡ്രാമയും ടി ആര്‍ പിയും ആണെങ്കില്‍ ഞങ്ങളത് അഭിനയിച്ചു ഉണ്ടാക്കി തരാം- എന്നാണ് രാധിക പറഞ്ഞത്.
പാര്‍ത്ഥിപനും സുഹാസിനി മണിരത്‌നവും മാധ്യമങ്ങളോട് ഇതേ കാര്യം അഭ്യര്‍ത്ഥിച്ചിരുന്നു. ചിരിച്ചുകൊണ്ട് എല്ലാവരോടും സംസാരിച്ച് ഇടപഴകിയ ഭാഗ്യരാജ് സര്‍, ചിരിച്ചുകൊണ്ട് തന്നെയാണ് പോയത്. ദയവ് ചെയ്ത് കുടുംബത്തിന്റെ സ്വകാര്യത അനുവദിക്കണം എന്നായിരുന്നു സുഹാസിനി പറഞ്ഞത്.




English (US) ·