Authored by: ഋതു നായർ|Samayam Malayalam•20 Jul 2025, 11:35 am
ആദ്യ ചിത്രം ഹിറ്റായപ്പോഴേക്കും ശിവദയുടെ വിവാഹവും കഴിഞ്ഞു. ഭര്‍ത്താവ് മുരളിയും സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനാണ്
ശിവദ (ഫോട്ടോസ്- Samayam Malayalam) ആറ് വർഷങ്ങൾക്ക് മുമ്പ്, നീ ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്ന് ഞങ്ങളുടെ ലോകത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ചു. നീ ഞങ്ങളെ അച്ഛനും അമ്മയും ആക്കിയ - ആ നിമിഷം, ഞങ്ങൾ ഇതുവരെ അറിഞ്ഞിട്ടില്ലാത്ത എന്തിനേക്കാളും ആഴത്തിലുള്ള ഒരു സ്നേഹം ഞങ്ങൾക്ക് അനുഭവപ്പെട്ടു. നിന്റെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും ഞങ്ങൾ ഒരുപാട് ആസ്വദിച്ചു. ആത്മവിശ്വാസമുള്ള ഒരു കൊച്ചു പെൺകുട്ടിയായി വളരുന്നത് കാണുന്നത് എല്ലാ ദിവസവും ഞങ്ങളെ വളരെയധികം അഭിമാനിപ്പിക്കുന്നു.
നീ എവിടെ ആയിരുന്നാലും ജീവിതം നമ്മളെ എവിടേക്ക് കൊണ്ടുപോകുന്നുവോ, ഞങ്ങൾ എപ്പോഴും നിന്റെ അരികിലുണ്ടാകുമെന്ന് നീ അറിയണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു - നിന്റെ ഒപ്പം നിന്റെ ഓരോ വിജയത്തിലും പരാജയത്തിലും എല്ലാ ഘട്ടങ്ങളിലും ഒപ്പം നിന്ന് പ്രോത്സാഹിപ്പിച്ചും അനന്തമായി സ്നേഹിച്ചും കൂടെ ഉണ്ടാകും. തിളങ്ങി നിൽക്കുക പുഞ്ചിരിച്ചുകൊണ്ടിരിക്കുക, ഞങ്ങളുടെ വെളിച്ചമായി മാറുക Happy day beloved Arundhathi - ശിവദ കുറിച്ചു.ALSO READ: വലിയൊരു സ്ട്രഗിളായിരുന്നു ആ യാത്ര! ഇന്നലെ ദൃശ്യം 3 ക്ലൈമാക്സ് എഴുതി പൂർത്തിയാക്കി
2009ൽ പുറത്തിറങ്ങിയ കേരളകഫേ എന്ന ചിത്രത്തിലൂടെയാണ് ശിവദ മലയാള സിനിമാലോകത്തേക്ക് കടന്നു വരുന്നത്.ആ ചിത്രത്തിനു ശേഷം ശിവദ ഏറെ കാലം ചാനൽ പരിപാടികളിൽ അവതാരകയായിരുന്നു.പിന്നീട് 2011ൽ ഫാസിൽ ചിത്രമായ ലിവിങ്ങ് ടു ഗെദർ എന്ന ചിത്രത്തലൂടെ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തി.അതിനുശേഷം തമിഴ് സിനിമകളിൽ അഭിനയിച്ചു.
2015ൽ പുറത്തിറങ്ങിയ സുസു സുധി വാത്മീകം എന്ന ചിത്രത്തിൽ പ്രധാനപെട്ട കഥാപാത്രത്ത അവതരിപ്പിച്ചത് ശിവദയായിരുന്നു.ചിത്രത്തിലെ അഭിനയം മികച്ചതായിരുന്നു.സീറോ, ഇടി, ലക്ഷ്യം, അച്ചായൻസ്,വല്ലവനക്കും വല്ലവൻ, ഇരവക്കാലം, നെടുച്ചാലയി, ശിക്കാരി ശംഭു തുടങ്ങിയ ചിത്രങ്ങളിലും തിളങ്ങി. കല്യാണവും പ്രസവവും ഒന്നും ശിവദയുടെ കരിയറിനെ ബാധിച്ചിരുന്നില്ല. സത്യത്തില്‍ വിവാഹത്തിന് ശേഷമാണ് ശിവദ കൂടുതല്‍ സജീവമായത്.





English (US) ·