ഞങ്ങളുടെ ജീവിതം മനോഹരമാക്കിയവള്‍, പതിനേഴ് വയസ്സ് തികയുന്നു; നക്ഷത്രയുടെ ജന്മദിനം ആഘോഷമാക്കി പൂര്‍ണിമയും ഇന്ദ്രജിത്തും

4 weeks ago 3
പൂര്‍ണിമയുടെയും ഇന്ദ്രജിത്തിന്റെയും രണ്ടാമത്തെ മകള്‍ നക്ഷത്ര ഇന്ദ്രജിത്തിന്റെ ജന്മദിനമാണ് ഇന്ന്. മകളുടെ പിറന്നാള്‍ ദിനത്തില്‍ മനോഹരമായ കുറേ അധികം ചിത്രങ്ങള്‍ പങ്കുവച്ച് എത്തിയിരിക്കുകയാണ് പൂര്‍ണിമ. ഞങ്ങളുടെ ജീവിതം മനോഹരമാക്കിയ പെണ്‍കുട്ടിയ്ക്ക് ഇന്ന് പതിനേഴ് വയസ്സ് - എന്ന ക്യാപ്ഷനോടെയാണ് പൂര്‍ണിമ ചിത്രങ്ങള്‍ പങ്കുവച്ചിരിയ്ക്കുന്നത്.

ഒരു മാലാഖയെ പോലെ പൂക്കളുടെ ഒരു ബൊക്കയുമായി നില്‍ക്കുന്ന സുന്ദരിയായ നക്ഷത്രയെയാണ് ചിത്രങ്ങളില്‍ കാണുന്നത്. യാമിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഫോട്ടോയ്ക്ക് താഴെ നക്ഷത്രയ്ക്ക് ജന്മദിനാശംസകള്‍ അറിയിച്ചുകൊണ്ടുള്ള കമന്റുകള്‍ നിറയുകയാണ്. സെലിബ്രിറ്റികളും ആരാധകരും എല്ലാം അതില്‍ പെടുന്നു. നച്ചുവിന് പിറന്നാള്‍ ആശംസകള്‍ എന്ന് പറഞ്ഞാണ് ഇന്ദ്രജിത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.

Also Read: തൃഷ വിജയ് യെ അണ്‍ ഫോളോ ചെയ്‌തോ? പിറന്നാളിന് ആശംസ അറിയിക്കാത്തതിന്റെ കാരണം തിരക്കി ആരാധകര്‍

സുകുമാരന്റെ കുടുംബത്തിലെ മൂന്നാം തലമുറയില്‍ പെടുന്ന പ്രാര്‍ത്ഥനയും നക്ഷത്രയും സിനിമയില്‍ ഇടിനോടകം തുടക്കം കുറിച്ചതാണ്. ചേച്ചി പ്രാര്‍ത്ഥന പാട്ടിലൂടെയാണ് കടന്ന് വന്നതെങ്കില്‍, നക്ഷത്ര അഭിനയത്തിലൂടെ തന്നെയാണ്. ജിയെന്‍ കൃഷ്ണകുമാര് സംവിധാനം ചെയ്ത ടിയാന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു നക്ഷത്രയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. അച്ഛനും കൊച്ചച്ഛനുമൊപ്പം അതൊരു ഗംഭീര തുടക്കമായിരുന്നു. ഇന്ദ്രജിത്തിന്റെ മകളായിട്ട് തന്നെയാണ് നക്ഷത്ര എന്ന നച്ചു ടിയാനില്‍ എത്തിയത്.

ടിയാന് ശേഷം പോപ്പി എന്ന സിനിമയിലും നക്ഷത്ര അഭിനയിച്ചിരുന്നു. പക്ഷേ ഒരു അഭിനേത്രി എന്ന നിലയില്‍ നക്ഷത്രയെ തേടി അംഗീകാരങ്ങള്‍ എത്തിയത് ലാലണ്ണാസ് സോങ് എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ്. മേഘ രാമസ്വാമി സംവിധാനം ചെയ്ത സൈക്കോളജിക്കല്‍ ഹൊറര്‍ ചിത്രമായ ലാലണ്ണാസ് സോങ് ഹിന്ദിയിലും മലയാളത്തിലുമായിട്ടാണ് റിലീസ് ചെയ്തത്. ചിത്രത്തിലെ അഭിനയത്തിന് നക്ഷത്രയെ തേടി ഫിലിം ക്രിട്ടിക്‌സ് ഗില്‍ഡ് അവാര്‍ഡ് പോലും വന്നിരുന്നു.


Also Read: കുട്ടികളുണ്ടാവുന്നില്ല എന്ന സങ്കടം ആമീര്‍ ഖാനോട് പറഞ്ഞു, പിന്നെ സംഭവിച്ചത്? ആ ബന്ധത്തെ കുറിച്ച് വിഷ്ണു വിശാല്‍


അഭിനയം മാത്രമല്ല, പാട്ടും ഡാന്‍സും എല്ലാം പ്രാക്ടീസ് ചെയ്തു വരുന്ന താരപുത്രിയാണ് നക്ഷത്ര. സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന അത്തരം റീല്‍ വീഡിയോകള്‍ എല്ലാം വളരെ പെട്ടന്ന് ശ്രദ്ധ നേടാറുണ്ട്.
Read Entire Article