Authored by: അശ്വിനി പി|Samayam Malayalam•8 Sept 2025, 11:13 am
ചിലപ്പോൾ ബിഗ് സിസ്റ്റർ, മറ്റു ചിലപ്പോൾ അമ്മ, ഫുൾ ടൈം തെറാപ്പിസ്റ്റ് ഒക്കെയാണ് തനിക്ക് മകൾ അല്ലി എന്ന് പൃഥ്വിരാജ് പറയുന്നു. മകൾ എന്നത് പോലെ പെരുമാറുന്നത് വളരെ ചുരുക്കം ചില സാഹചര്യങ്ങളിൽ മാത്രമാണെന്നാണ് പൃഥ്വി പറഞ്ഞിട്ടുള്ളത്. പതിനൊന്ന് വർഷങ്ങളായി എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല എന്നാണ് സുപ്രിയയുടെ പോസ്റ്റ്
അലംകൃത മേനോൻ സുകുമാരൻറെ ജന്മദിനംസോഫയിൽ കാഷ്വലായി ഇരിക്കുന്ന ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോയും, ഒരു കുടുംബ ചിത്രവും, സുപ്രിയയ്ക്കൊപ്പമുള്ള രണ്ട് ചിത്രങ്ങളുമാണ് പങ്കുവച്ചിരിയ്ക്കുന്നത്. നീളത്തിന്റെ കാര്യത്തിൽ അല്ലി അമ്മയോളം വളർന്നതായി കാണാം. ബീച്ചിൽ മകൾക്കൊപ്പം ചെലവഴിക്കുന്ന ചിത്രമാണ് ഒന്ന്. പതിനൊന്ന് വയസ്സായി എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല എന്ന് സുപ്രിയ ഫോട്ടോകൾ പങ്കുവച്ചുകൊണ്ട് പറയുന്നു.
Also Read: എനിക്കിപ്പോൾ വരുമാനമുണ്ട്, ഹാപ്പി ജീവിതമാണ്; താലി എത്ര പവൻ, വീട് അനിയനാണോ? ചോദ്യങ്ങൾക്ക് മറുപടിയുമായി കുഞ്ഞൻഞങ്ങളുടെ തങ്കക്കുട്ടി അല്ലിയ്ക്ക് പിറന്നാൾ ആശംസകൾ. നിനക്കിന്ന് പതിനൊന്ന് വയസ്സാവുന്നു, നീ കൗമാരത്തിലേക്ക് കടക്കുന്നു എന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. ഒരു കൊച്ചു കുഞ്ഞിൽ നിന്ന് സഹാനുഭൂതിയുള്ള ഒരു പെൺകുട്ടിയായുള്ള നിന്റെ വളർച്ച കാണുന്നത് ഒരുപാട് മനോഹരമായ ഒന്നാണ്. നിന്റെ അച്ഛനും അമ്മയും ആയതിൽ ഡാഡയും മമ്മയും ഒരുപാട് അഭിമാനിക്കുന്നു. ലോകത്തിലെ എല്ലാ സ്നേഹവും ഭാഗ്യവും നിനക്കുണ്ടാവട്ടെ എന്ന് ഞങ്ങൾ അനുഗ്രഹിക്കുന്നു. ഹാപ്പി ബർത്ത്ഡേ അല്ലി- സുപ്രിയ എഴുതി.
Also Read: മകളെ സ്നേഹിച്ച് മഞ്ജു വാര്യർ! ആളുകൾ ശ്രദ്ധിച്ചതോടെ വീണ്ടും അൺ ലൈക്ക്; ആരെയാണ് ഭയമെന്ന് സോഷ്യൽ മീഡിയയും
പൃഥ്വിരാജും മകൾക്ക് പിറന്നാൾ ആശംസകളുമായി സോഷ്യൽ മീഡിയയിൽ എത്തി. എന്റെ പാർട്ട് ടൈം ബിഗ് സിസ്റ്ററായും ചില സമയങ്ങളിൽ അമ്മയായും ഫുൾ ടൈം തെറാപ്പിസ്റ്റായും, ചിലപ്പോഴൊക്കെ മകളായും നിൽക്കുന്ന അല്ലിയ്ക്ക് പിറന്നാൾ ആശംസകൾ. അളവില്ലാത്ത അത്രയും നിന്നെ ഞാൻ സ്നേഹിക്കുന്നു, നീയാണ് എന്നെന്നും എന്റെ ബ്ലോക്ബസ്റ്റർ. മമ്മയും ഡാഡയും എന്നും നിന്നിൽ അഭിമാനം കൊള്ളുന്നു, നീ എന്നും ഞങ്ങളുടെ സൺ ഷൈൻ ആണ്- എന്ന് പൃഥ്വിരാജും എഴുതി.
യുഎസ് പൗരത്വ അപേക്ഷകരെ ഞെട്ടിച്ച് പുതിയ നിയമം, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
രണ്ടുപേരുടെയും പോസ്റ്റിന് താഴെ അല്ലിയ്ക്ക് പിറന്നാൾ ആശംസകളുമായി നിരവധി കമന്റുകളാണ് വരുന്നത്. മഞ്ജു വാര്യർ, ടൊവിനോ തോമസ് അടക്കമുള്ള സെലിബ്രേറ്റികൾ പോസ്റ്റിന് ലൈക്കും കമന്റ്സുമൊക്കെയായി എത്തി.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·